Copa America 2019: ഖത്തറിനെ വീഴ്ത്തി; അർജന്റീന ക്വാർട്ടറിൽ
Copa America 2019: ഖത്തറിനെ വീഴ്ത്തി; അർജന്റീന ക്വാർട്ടറിൽ
അടുത്ത റൗണ്ടിലെത്തണമെങ്കിൽ അർജന്റീനയ്ക്ക് വേണ്ടിയിരുന്നത് ജയം മാത്രമായിരുന്നു. മാർട്ടിനസും അഗ്വീറയും അത് സാധിച്ചെടുത്തതിലൂടെ മെസിക്കും സംഘത്തിനും ആശ്വാസമായി...
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ക്വാർട്ടറിൽ. നിർണായക മൽസരത്തിൽ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി. മാർട്ടിനസും അഗ്വീറോയുമാണ് ഗോളുകൾ നേടിയത്.
അടുത്ത റൗണ്ടിലെത്തണമെങ്കിൽ അർജന്റീനയ്ക്ക് വേണ്ടിയിരുന്നത് ജയം മാത്രം. മാർട്ടിനസും അഗ്വീറയും അത് സാധിച്ചെടുത്തതിലൂടെ മെസിക്കും സംഘത്തിനും ആശ്വാസം. മൽസരം തുടങ്ങി നാലാം മിനിറ്റിൽ മാർട്ടിനസ് ഖത്തർ വല കുലുക്കി. ഖത്തര്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു ലൗറ്ററോ മാര്‍ട്ടിനസിന്റെ നേട്ടം.
ഖത്തറും അർജന്റീനയും ഒരു പോലെ പൊരുതിയ നിമിഷങ്ങളായിരുന്നു പിന്നീടുണ്ടായത്. ഗോള്‍ വഴങ്ങിയെങ്കിലും മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. ആക്രമണം ശക്തമാക്കി പൊരുതിക്കളിച്ച അർജൻരീന 82 മിനിറ്റിൽ അഗ്വീറോയിലൂടെ വീണ്ടും വല കുലുക്കി. ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലൂടെയാണ് അഗ്വീറോ ലക്ഷ്യം കണ്ടത്.
ഈ ഗോൾ അടുത്ത റൗണ്ടിലേക്കുള്ള വഴി തുറന്നു കൊടുത്തു മെസിപ്പടയ്ക്ക്. എന്നാൽ കോപ്പയിലെ ആദ്യ ജയം കണ്ട അർജന്റീനയക്ക് അത്രയധികം സന്തോഷമില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്പിച്ചതോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്തായി. കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യൻമാരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.