കോപ്പ അമേരിക്കയില്‍ 'മഞ്ഞക്കടലിരമ്പം' അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍

ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്

News18 Malayalam
Updated: July 3, 2019, 1:34 PM IST
കോപ്പ അമേരിക്കയില്‍ 'മഞ്ഞക്കടലിരമ്പം' അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍
brazil
  • Share this:
ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്ക സെമിഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടുഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍ കടന്നു. പത്തൊമ്പതാം മിനിട്ടില്‍ ഗബ്രിയേല്‍ ജീസസും എഴുപത്തൊന്നാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.

ജീസസിന്റെ ബൂട്ടില്‍ നിന്നാണ് മഞ്ഞപ്പടയുടെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. തുടക്കത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ച അര്‍ജന്റീന ഗോള്‍ തിരിച്ചടിക്കാന്‍ ആദ്യപകുതിയില്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. പന്നീട് രണ്ടാം പകുതിയിലാണ് അര്‍ജന്റീനയെ കാഴ്ചക്കാരാക്കി ബ്രസീല്‍ രണ്ടാം ഗോള്‍ നേടുന്നത്.

Also Read: കോപ അമേരിക്ക: ആദ്യപകുതിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നത്. സെമിയിലും ആധികാരിക പ്രകടനമാണ് ആതിഥേയര്‍ പുറത്തെടുത്തത്. മൂന്ന് ഷോട്ടുകളായിരുന്നു മഞ്ഞപ്പട ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തത്. മറുവശത്ത് രണ്ട് ഷോട്ടുകളായിരുന്നു അര്‍ജന്റീനക്കാര്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തത്. എന്നാല്‍ ഒന്നും ഫലം കണ്ടുമില്ല.

First published: July 3, 2019, 8:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading