• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോപ്പ അമേരിക്കയ്ക്ക് നാളെ കിക്കോഫ്; നാല്‍പ്പത്തിയാറാം പതിപ്പില്‍ പോരിനിറങ്ങുന്ന 12 ടീമുകള്‍

മൂന്നു ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് കിരീടത്തിനായി മൈതാനത്തിറങ്ങുന്നത്

news18
Updated: June 14, 2019, 2:47 PM IST
കോപ്പ അമേരിക്കയ്ക്ക് നാളെ കിക്കോഫ്; നാല്‍പ്പത്തിയാറാം പതിപ്പില്‍ പോരിനിറങ്ങുന്ന 12 ടീമുകള്‍
COPA AMERICA
news18
Updated: June 14, 2019, 2:47 PM IST
റിയോ ഡി ജനീറോ: ലോകകപ്പ് ക്രിക്കറ്റ് ആരവങ്ങള്‍ക്കിടയില്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിരയിലാഴ്ത്താന്‍ കോപ്പ അമേരിക്കയ്ക്ക് നാളെ തുടക്കം. ആതിഥേയരായ ബ്രസീലും ബൊളിവീയും തമ്മിലാണ് ആദ്യ മത്സരം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പോരിന്റെ നാല്‍പ്പത്താറാം പതിപ്പിനാണ് ഇന്ത്യന്‍ സമയം നാളെ രാവിലെ ആറുമണിക്ക് വിസില്‍ മുഴങ്ങുക. മൂന്നു ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് കിരീടത്തിനായി മൈതാനത്തിറങ്ങുന്നത്.

ലാറ്റിനമേരിക്കയിലെ പത്തുരാജ്യങ്ങളും അതിഥി രാജ്യങ്ങളായെത്തുന്ന ജപ്പാനും ഖത്തറുമാണ് ടൂര്‍ണമെന്റിനിറങ്ങുക. റഷ്യന്‍ ലോകകപ്പിനു ശേഷം തോല്‍വിയറിയാതെ മുന്നേറുന്ന ബ്രസില്‍ മറ്റൊരു കിരീടം ലക്ഷ്യമിടുമ്പോള്‍ കഴിഞ്ഞ രണ്ടുഫൈനലുകളിലും കിരീടം കൈവിട്ടതിന്റെ കണക്ക് തീര്‍ക്കാനാണ് അര്‍ജന്റീന എത്തുന്നത്.

Also Read: 'പെയ്യാന്‍ തന്നെയാണ് തീരുമാനം' ലോകകപ്പില്‍ ഏഴു മത്സരങ്ങള്‍ക്ക് കൂടി മഴ ഭീഷണി; അതിലൊന്ന് ഇന്ത്യയുടേത്

2014 ലെ ലോകകപ്പ് ഫൈനലിന് പിന്നാലെ 2015 ലും 2016 ലുമാണ് അവസാന നിമിഷത്തില്‍ അര്‍ജന്റീനയ്ക്ക് കിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാകുന്നത്. ഇത്തവണ അത് നേടുക എന്ന ഒറ്റ ലക്ഷ്യമാകും ലിയണല്‍ മെസിയ്ക്കും സംഘത്തിനുമുള്ളത്. കഴിഞ്ഞ പതിപ്പുകളില്‍ കലാശപോരാട്ടത്തില്‍ പെനാല്‍റ്റിയിലണ് വീണതെന്നത് ടീമിന്റെ നിര്‍ഭാഗ്യത്തെയാണ് കാണിക്കുന്നത്.



സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മറിന്റെ സേവനം ലഭ്യമാകില്ലെന്നത് തന്നെയാണ് ബ്രസീലിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ കാലിനു പരുക്കേല്‍ക്കുന്നത്. നെയ്മര്‍ക്കു പകരം യുവതാരം റിച്ചാര്‍ലിസനാകും ബ്രസീല്‍ മുന്നേറ്റനിരയില്‍ കളിക്കുക. റോബര്‍ട്ടോ ഫിര്‍മിനോ, അലിസന്‍, ക്യാപ്റ്റന്‍ ഡാനി ആല്‍വ്‌സ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ഏത് ടീമിനെയും വെല്ലുവിളിക്കാന്‍ കഴിയുന്ന ടീമായി ബ്രസീല്‍ മാറും.



നിലവിലെ ചാമ്പ്യന്‍മാരായ ചിലെയും ലൂയിസ് സുവാരസിന്റെ ഉറൂഗ്വേയും ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയും ലാറ്റിനമേരിക്കന്‍ കരുത്തുമായാണ് കളത്തിലിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ 18 മത്സരങ്ങളാണുള്ളത്. മൂന്നു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു പുറമേ ഏറ്റവും മികച്ച രണ്ടു മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഫൈനലിനു യോഗ്യത നേടും. ജൂലൈ രണ്ടിനും മൂന്നിനുമാണ് സെമിഫൈനല്‍. ഫൈനല്‍ മത്സരം ജൂലൈ എട്ടിന് മാരക്കാന സ്റ്റേഡിയത്തില്‍ നടക്കും.



First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...