നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Copa America|കോപ്പ അമേരിക്ക: ജയം തുടർന്ന് അർജൻ്റീന; പരാഗ്വെക്കെതിരെ 1-0 ത്തിൻ്റെ വിജയം

    Copa America|കോപ്പ അമേരിക്ക: ജയം തുടർന്ന് അർജൻ്റീന; പരാഗ്വെക്കെതിരെ 1-0 ത്തിൻ്റെ വിജയം

    ജയത്തോടെ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ചിലെയെ മറികടന്ന് അർജൻ്റീന ഒന്നാം സ്ഥാനത്ത് എത്തി. മത്സരത്തിൽ ഒരു ഗോളിന് ജയിച്ച അർജൻ്റീന തുടർച്ചയായ രണ്ടാം മത്സരത്തിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കി

    ഗോമസ് ഗോൾ നേടുന്നു

    ഗോമസ് ഗോൾ നേടുന്നു

    • Share this:


      കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം നേടി അർജൻ്റീന. പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജൻ്റീന തോൽപ്പിച്ചത്. അലക്സാന്ദ്രോ ഗോമസാണ് കളിയിലെ ഗോൾസ്കൊറർ. ജയത്തോടെ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ചിലെയെ മറികടന്ന് അർജൻ്റീന ഒന്നാം സ്ഥാനത്ത് എത്തി. മത്സരത്തിൽ ഒരു ഗോളിന് ജയിച്ച അർജൻ്റീന തുടർച്ചയായ രണ്ടാം മത്സരത്തിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കി. 2019ന് ശേഷം ആദ്യമായാണ് അവർ അടുപ്പിച്ചുള്ള മത്സരങ്ങളിൽ  ക്ലീൻ ഷീറ്റ് നേടുന്നത്.

      കോപ്പയിൽ കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടാൻ കഴിയാതെ പോയ അർജൻ്റീന പരാഗ്വെക്കെതിരെ അടിമുടി മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ആറ് മാറ്റങ്ങൾ ടീമിൽ കൊണ്ടുവന്ന അർജൻ്റീന പരിശീലകൻ ലയണൽ സ്കലോണി അഗ്വേറോ, ഡി മരിയ എന്നിവരെ ആദ്യ ഇലവനിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ ലുവതാരോ മാർട്ടിനസിന് പുറത്തിരിക്കേണ്ടി വന്നു. 

      ടീമിൽ വരുത്തിയ മാറ്റങ്ങൾ അവരുടെ കളിയിൽ പ്രകടമായിരുന്നു. ഡി മരിയ കൂടി ടീമിൽ വന്നതോടെ മുന്നേറ്റ നിരയിലേക്ക് പന്ത് ഇടക്കിടെ എത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ ഒമ്പതാം മിനിറ്റിൽ അർജൻ്റീനയെ മുന്നിലെത്തിക്കാൻ അഗ്വേറോയ്ക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിൻ്റെ ഷോട്ട് ഗോൾവലക്ക് മുകളിലൂടെ പറന്നു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ തന്നെ അർജൻ്റീന കളിയിൽ ലീഡ് നേടി. മെസ്സി തുടക്കം കുറിച്ച മുന്നേറ്റത്തിൽ നിന്ന് പന്ത് ലഭിച്ച ഡി മരിയ ബോക്സിനു മുന്നിൽ നിന്ന് നീട്ടി നൽകിയ ത്രൂ പാസ് പിടിച്ചെടുത്ത അലക്സാന്ദ്രോ ഗോമസ് തന്നെ തടയാൻ വന്ന പരാഗ്വെ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് ഗോളിലേക്ക് ചിപ് ചെയ്തിട്ടു.

      Also read- Euro Cup| യൂറോ കപ്പ്: ഫിൻലൻഡിനെ തോൽപ്പിച്ച് ബെൽജിയം, റഷ്യയെ തകർത്ത് ഡെന്മാർക്ക് പ്രീക്വാർട്ടറിൽ

      തുടർച്ചയായി അർജൻ്റീന നടത്തിയ മുന്നേറ്റത്തിൽ സമ്മർദ്ദത്തിലായ പരാഗ്വെ ഫൗളുകൾ വഴങ്ങാൻ തുടങ്ങി. 18ാം മിനിറ്റിൽ പരാഗ്വെ ബോക്സിനു തൊട്ടുമുൻപിൽ വച്ച് ആഗ്വേറോയെ ഫൗൾ ചെയ്തതിന് മെസ്സി എടുത്ത ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. പിന്നീടുള്ള കുറച്ച് നേരം കളിയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായില്ല. എന്നാൽ ആദ്യ പകുതിയുടെ അവസാന സമയത്ത് അർജൻ്റീന നടത്തിയ മുന്നേറ്റത്തിൽ പന്ത് പരാഗ്വെ താരത്തിൻ്റെ ദേഹത്ത് തട്ടി വലയിൽ എത്തിയെങ്കിലും റഫറിയുടെ വാർ പരിശോധനയിൽ ഗോൾ ശ്രമത്തിനിടെ മെസ്സി ഓഫ് സൈഡ് ആയിരുന്നു എന്ന കാരണത്താൽ ഗോൾ നിഷേധിക്കപ്പെട്ടു. 

      ആദ്യ പകുതിയിൽ പുറത്തെടുത്ത പ്രകടനം തുടരാൻ രണ്ടാം പകുതിയിൽ അർജൻ്റീനയ്ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ സമനില ഗോൾ നേടുന്നതിനായി പരാഗ്വെ താരങ്ങൾ ആക്രമണത്തിൽ ഊന്നൽ നൽകിയപ്പോൾ അർജൻ്റീനയ്ക്ക് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. ഒരു ഗോളിൻ്റെ ലീഡ് സുരക്ഷിതമല്ലാത്തതിനാൽ അവർ കൗണ്ടർ അറ്റാക്ക് ശ്രമങ്ങൾക്കായി കാത്തിരുന്നു. അതിനാൽ തന്നെ അർജൻ്റീന പന്ത് കാലിൽ വച്ച് കളിക്കുമ്പോഴും പരാഗ്വെയുടെ താരങ്ങളെല്ലാരും അർജൻ്റീനയുടെ പകുതിയിൽ ആയിരുന്നു. 

      Also read- Copa America| കോപ്പ അമേരിക്ക: വിദാലിൻ്റെ സെൽഫ് ഗോളിൽ ചിലെയെ സമനിലയിൽ പിടിച്ച് ഉറുഗ്വെ

      തുടർമുന്നേറ്റങ്ങളുമായി പരാഗ്വെ അർജൻ്റീന ബോക്സിലേക്ക് എത്തിക്കൊണ്ടിരുന്നെങ്കിലും സമ്മർദ്ദത്തിന് അടിപ്പെടാതെ ഗോൾ വഴങ്ങാതെ നിൽക്കാൻ അർജൻ്റീനയുടെ പ്രതിരോധ നിരക്ക് കഴിഞ്ഞു. കളിയുടെ 86ാം മിനിറ്റിൽ അർജൻ്റീന ഒരു മുന്നേറ്റം നടത്തിയെങ്കിലും പരാഗ്വെ അത് കോർണർ ആക്കി അപകടം ഒഴിവാക്കി. നാല് മിനിറ്റ് അധിക സമയത്തേക്ക് നീണ്ട കളിയുടെ മൂന്നാം മിനിറ്റിൽ അർജൻ്റീനയ്ക്ക് ഒരു ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും മെസ്സി എടുത്ത കിക്ക് നേരെ പരാഗ്വെ ഗോളിയുടെ നേർക്കാണ് ചെന്നത്. 



      Summary

      Argentina beat Paraguay by 1-0
      Published by:Naveen
      First published:
      )}