കോപ്പ അമേരിക്ക: ബ്രസീലിന് വിജയത്തുടക്കം; ബൊളീവിയയെ തോൽപ്പിച്ചത് എതിരില്ലാത്ത 3 ഗോളിന്

.ഇരട്ട ഗോൾ നേടിയ കുടിഞ്ഞോ ആണ് ബ്രസീൽ ജയത്തിൽ നിർണായകമായത്

news18
Updated: June 15, 2019, 9:20 AM IST
കോപ്പ അമേരിക്ക: ബ്രസീലിന് വിജയത്തുടക്കം; ബൊളീവിയയെ തോൽപ്പിച്ചത് എതിരില്ലാത്ത 3 ഗോളിന്
copa america
  • News18
  • Last Updated: June 15, 2019, 9:20 AM IST
  • Share this:
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം.ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ ഗംഭീര തുടക്കം കുറിച്ചത്. ഇരട്ട ഗോൾ നേടിയ കുടിഞ്ഞോ ആണ് ബ്രസീൽ ജയത്തിൽ നിർണായകമായത്. 50, 53 മിനിറ്റുകളിലാണ് കുട്ടിഞ്ഞോ ബൊളീവിയയുടെ വല കുലുക്കിയത്. 85-ാം മിനിറ്റിൽ എവർട്ടന്റെ വകയായിരുന്നു മൂന്നാം ഗോൾ.

Also Read-കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയായി നെയ്മറിന്റെ പരുക്ക്

ടൂർണമെന്റിൽ ഇന്ന് രണ്ട് മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 12.30ന് വെനിസ്വേല , പെറുവിനെ നേരിടും. അർജന്റീനയുടെ ആദ്യ മത്സരത്തിൽ കൊളംബിയയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 3.30നാണ് അർജന്റീന-കൊളംബിയ മത്സരം.

First published: June 15, 2019, 9:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading