HOME » NEWS » Sports » COPA AMERICA COULD BE MOVED FROM ARGENTINA OTHER OFFERS ARE BEING CONSIDERED

കോവിഡ്: കോപ്പ അമേരിക്ക അജർന്‍റീനയിൽനിന്ന് മാറ്റിയേക്കും; മറ്റു വേദികൾ പരിഗണിക്കുന്നു

കോവിഡ് വ്യാപനം അതിരൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യമാണ് അർജന്‍റീനയിലുള്ളത്.

News18 Malayalam | news18-malayalam
Updated: May 31, 2021, 7:17 PM IST
കോവിഡ്: കോപ്പ അമേരിക്ക അജർന്‍റീനയിൽനിന്ന് മാറ്റിയേക്കും; മറ്റു വേദികൾ പരിഗണിക്കുന്നു
copa_america
  • Share this:
ബ്യൂണസ് അയേഴ്സ്: കോവിഡ് വ്യാപനത്തെ തുടർന്ന് കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പ് അർജന്‍റീനയിൽനിന്ന് മാറ്റും. ഈ സാഹചര്യത്തിൽ കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറുള്ള മറ്റു രാജ്യങ്ങളെ പരിഗണിക്കുമെന്ന് സംഘാടകരായ CONMEBOL അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യമാണ് അർജന്‍റീനയിലുള്ളത്. ഈ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളെ പരിഗണിക്കാൻ നിർബന്ധിതരമാകുന്നതെന്ന് CONMEBOL ട്വീറ്റ് ചെയ്തു.

“നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അർജന്റീനയിലെ കോപ അമേരിക്കയുടെ സംഘാടനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി കോൺമെബോൾ അറിയിക്കുന്നു,” ഭരണസമിതി ട്വീറ്റ് ചെയ്തു. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളുടെ ഓഫർ CONMEBOL വിലയിരുത്തുന്നതായും അവർ അറിയിച്ചു. കോപ്പ അമേരിക്ക യഥാർത്ഥത്തിൽ കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. എന്നാൽ കൊറോണ വൈറസ് മഹാമാരി കാരണം 12 മാസത്തേക്ക് മാറ്റിവക്കുകയായിരുന്നു.

ടൂർണമെന്റിന്റെ ആതിഥേയത്വത്തിനുള്ള അടുത്ത നീക്കം തീരുമാനിക്കാൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച യോഗം ചേരുമെന്നാണ് വിവരം, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അർജന്റീനിയൻ സർവേ റിപ്പോർട്ടിൽ ഇപ്പോൾ ടൂർണമെന്റ് നടത്തുന്നതിനെ അവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും എതിർത്തതായാണ് വിവരം. മുൻനിശ്ചയ പ്രകാരംകോപ അമേരിക്ക ആരംഭിക്കുന്നതിന് രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ, അർജന്റീന ഒൻപത് ദിവസത്തെ ലോക്ക്ഡൗണിലാണ്. കൂടാതെ രാജ്യത്തെ പ്രതിദിന രോഗനിരക്ക് റെക്കോർഡ് ഉയരത്തിലുമാണ്.

മെയ് 22 ന് ആരംഭിച്ച ലോക്ക്ഡൗൺ കായിക മത്സരത്തിന് മുന്നോടിയായി രാജ്യത്തെ രോഗനിരക്കിന്‍റെ തീവ്രത കുറയ്ക്കുമെന്ന് അവിടുത്തെ ഭരണകൂടം പ്രതീക്ഷിച്ചിരുന്നു. ടൂർണമെന്റ് മുഴുവനായും ആതിഥേയത്വം വഹിക്കാൻ അർജന്റീന തങ്ങളുടെ “കർശനമായ പ്രോട്ടോക്കോൾ” CONMEBOL-ന് സമർപ്പിച്ചിരുന്നു, അതിൽ അധിക സ്റ്റേഡിയങ്ങൾ ഒരുക്കുമെന്ന് പറഞ്ഞിരുന്നു.

പ്രതിഷേധത്തിന്റെയും സാമൂഹിക അസ്വസ്ഥതയുടെയും രൂക്ഷമായ സാഹചര്യത്തിൽ ജൂൺ 13 മുതൽ ജൂലൈ 10 വരെ ടൂർണമെന്റ് ഇനിയും വൈകിപ്പിക്കണമെന്ന കൊളംബിയയുടെ അപേക്ഷ മെയ് 20 ന് CONMEBOL നിരസിച്ചു, അർജന്റീനയെ ഏക വേദിയാക്കി തീരുമാനിക്കുകയും ചെയ്തു.
Published by: Anuraj GR
First published: May 31, 2021, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories