HOME » NEWS » Sports » COPA AMERICA MESSI HOLDS THE COPA DEL REY 10 LAKH LIKES IN 25 MINUTES FOR FACEBOOK POST

Copa America | കോപ്പ കിരീടം ചേർത്തുപിടിച്ച് മെസി; ഫേസ്ബുക്ക് പോസ്റ്റിന് 25 മിനിട്ട് കൊണ്ട് 10 ലക്ഷം ലൈക്ക്

മെസിക്ക് അഭിനന്ദനങ്ങളുമായി ഒഴുകിയെത്തിയതാകട്ടെ ഒരു ലക്ഷത്തിലേറെ കമന്‍റുകളും. ലോകമെങ്ങുമുള്ള ആരാധകർക്കൊപ്പം നൂറുകണക്കിന് മലയാളികളും മെസിക്ക് ആശംസകൾ നേർന്നു

News18 Malayalam | news18-malayalam
Updated: July 11, 2021, 11:02 AM IST
Copa America | കോപ്പ കിരീടം ചേർത്തുപിടിച്ച് മെസി; ഫേസ്ബുക്ക് പോസ്റ്റിന് 25 മിനിട്ട് കൊണ്ട് 10 ലക്ഷം ലൈക്ക്
Messi
  • Share this:
കാത്തിരുന്ന കിരീടം, അതായിരുന്നു ലയണൽ മെസിക്ക് കോപ്പ അമേരിക്ക. സമകാലീന ഫുട്ബോളിലെ അതുല്യ പ്രതിഭ, ഒരു രാജ്യന്തര കിരീടവുമില്ലാതെ കളം വിടേണ്ടി വരുമോയെന്ന ദുർഗതി മെസിയെ തുറിച്ച് നോക്കിയിരുന്നു. എന്നാൽ ഇന്നത്തെ പ്രഭാതം വിടർന്നത്, മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം നേടുന്നത് കണ്ടുകൊണ്ടാണ്. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ആഘോഷ ലഹരിയിലാണ്.

ഹൃദയം തുടിക്കുന്ന സന്തോഷം മറച്ചുവെക്കാൻ മെസിക്കുമായില്ല. കോപ്പ അമേരിക്ക കിരീടം നെഞ്ചോട് ചേർത്തു പിടിക്കുന്ന ഒരു ഫോട്ടോ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വെറും 25 മിനിട്ട് കൊണ്ട് ആ ഫോട്ടോയ്ക്ക് ലഭിച്ചത്, പത്തുലക്ഷത്തിലേറെ ലൈക്കുകൾ. മെസിക്ക് അഭിനന്ദനങ്ങളുമായി ഒഴുകിയെത്തിയതാകട്ടെ ഒരു ലക്ഷത്തിലേറെ കമന്‍റുകളും. ലോകമെങ്ങുമുള്ള ആരാധകർക്കൊപ്പം നൂറുകണക്കിന് മലയാളികളും മെസിക്ക് ആശംസകൾ നേർന്നു. ഇതിനോടകം 75000ൽ ഏറെ പേർ മെസിയുടെ പോസ്റ്റ് ഷെയർ ചെയ്തു.Also Read- Copa America | ഉരുക്കുകോട്ടയായി എമിലിയാനോ മാർട്ടിനെസ്; അർജന്‍റീനയുടെ വിജയശിൽപിയെക്കുറിച്ച് അറിയാം

ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചു. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

ലോക ഫുട്‌ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്റ്റേഡിയം ഇന്ന് വേദിയായത്. 1993ന് ശേഷം കോപ്പ അമേരിക്ക കിരീടം കിട്ടാക്കനിയായി നില്‍ക്കുന്ന അര്‍ജന്റീന ഇന്ന് എന്ത് വില കൊടുത്തും അത് നേടാന്‍ തന്നെയാണ് ഇറങ്ങിയത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ഇന്നിറങ്ങിയത്. 2019ല്‍ സ്വന്തം നാട്ടില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം തിരിച്ചുപിടിച്ചത്. ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നുമില്ലാതെ ബ്രസീല്‍ ടീം ഇറങ്ങിയപ്പോള്‍ അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്.
രണ്ടാം പകുതിയില്‍ ബ്രസീല്‍ മത്സരം കുറച്ചു കൂടി വേഗത്തിലാക്കി. ആദ്യ പകുതിയില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ അവര്‍ കളത്തിലിറക്കി. ആറ് മിനിട്ടിനുള്ളില്‍ അവര്‍ റിച്ചാര്‍ലിസണിലൂടെ സമനില ഗോള്‍ നേടിയെങ്കിലും സൈഡ് റെഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. തൊട്ട് പിന്നാലെ പിന്നെയും റിച്ചാര്‍ലിസണ്‍ അര്‍ജന്റീനയുടെ ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തി. താരത്തിന്റെ ഒരു ബുള്ളറ്റ് ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞിട്ടു. കളിയുടെ അവസാന മിനിറ്റില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഉജ്വല അവസരങ്ങള്‍ നഷ്ടമായി. ഗോളിയ്ക്ക് തൊട്ടുമുന്നില്‍ നില്‍ക്കേ മെസ്സി അവിശ്വസനീയമായി ഒരു അവസരം നഷ്ടമാക്കി. 87ആം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച ഷോട്ടും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.

അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താന്‍ അര്‍ജന്റീനയ്ക്കായി. പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ രാജ്യാന്തര കിരീടങ്ങള്‍ അനവധി തവണ നഷ്ടമായ ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയ്ക്കു ഇത് വലിയ നേട്ടമാണ്.
Published by: Anuraj GR
First published: July 11, 2021, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories