HOME » NEWS » Sports » COPA AMERICA QUARTER FINAL MATCHES TO BEGIN FROM TOMORROW

Copa America| കോപ്പയിലും ക്വാർട്ടർ ആവേശം; മത്സരങ്ങൾ നാളെ തുടങ്ങും, ബ്രസീൽ കളത്തിൽ

നാളെ രാവിലെ 2.30ന് നടക്കുന്ന പെറു - പാരഗ്വായ് പോരാട്ടത്തോടെയാണ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് കിക്കോഫ് ആവുന്നത്. ഇതിനു ശേഷം 5.30ന് നടക്കുന്ന മത്സരത്തിലാണ് ബ്രസീൽ - ചിലെയെ നേരിടുന്നത്

News18 Malayalam | news18-malayalam
Updated: July 2, 2021, 2:47 PM IST
Copa America| കോപ്പയിലും ക്വാർട്ടർ ആവേശം; മത്സരങ്ങൾ നാളെ തുടങ്ങും, ബ്രസീൽ കളത്തിൽ
കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടങ്ങൾ നാളെ തുടങ്ങും; ബ്രസീലിന് എതിരാൽകികൾ ചിലെ
  • Share this:
യൂറോയ്ക്ക് പിന്നാലെ കോപ്പയിലും ക്വാർട്ടർ ആവേശം നിറയുന്നു. യൂറോ കപ്പിന്റെ അതിപ്രസരം കാരണം കോപ്പ നിറം മങ്ങിയെങ്കിലും, മങ്ങിപ്പോയ ആവേശം തിരികെ വരുത്താനുള്ള വഴിയിലേക്കാണ് ടൂർണമെന്റ് നീങ്ങുന്നത്. ടൂർണമെന്റിൽ ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനൽ പോരാട്ടം സാധ്യമാകും എന്ന തരത്തിലേക്ക് എത്തിയാൽ കോപ്പയിലേക്ക് ആവേശം നിറയും. ഇതിലേക്കുള്ള ആദ്യ പടിയെന്ന നിലയിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുകയാണ് ഇരു ടീമുകളും. നാളെ രാവിലെ ചിലെക്കെതിരെ ബ്രസീൽ ഇറങ്ങും. ഞായറാഴ്ച്ച രാവിലെ ഇക്വഡോറുമായാണ് അർജന്റീനയുടെ മത്സരം.

നാളെ രാവിലെ 2.30ന് നടക്കുന്ന പെറു - പാരഗ്വായ് പോരാട്ടത്തോടെയാണ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് കിക്കോഫ് ആവുന്നത്. ഇതിനു ശേഷം 5.30ന് നടക്കുന്ന മത്സരത്തിലാണ് ബ്രസീൽ - ചിലെയെ നേരിടുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിക്കുകയാണെങ്കിൽ മത്സരം നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കും.

ക്വാർട്ടറിലെ ആദ്യത്തെ മത്സരത്തേക്കാൾ എല്ലാവരും കാത്തരിക്കുന്നത് രണ്ടാം മത്സരത്തിനാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ബ്രസീലിന് ചിലെയാണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ബ്രസീൽ വരുന്നതെങ്കിൽ ഒരു കളി മാത്രമാണ് ചിലെക്ക് ജയിക്കാനായത്. അതുകൊണ്ട് തന്നെ കളിയിലും കണക്കിലും മുന്നിൽ നിൽക്കുന്ന പ്രകടനവുമായാണ് ക്വാർട്ടറിലെ മത്സരത്തിന് ഇറങ്ങുമ്പോൾ ബ്രസീലിന് അവകാശപ്പെടാനുള്ളത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ടീമിലെ എല്ലാ താരങ്ങൾക്കും അവസരം നൽകിയ ബ്രസീൽ പരിശീലകനായ ടിറ്റെ ചിലെക്കെതിരായ മത്സരത്തിൽ മുൻനിര താരങ്ങളെ തന്നെ ഇറക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന നെയ്മറും കാസിമീറോയും തിയാഗോ സിൽവയും ഗബ്രിയേൽ ജിസ്യൂസും അവസാന പതിനൊന്നിലേക്ക് തിരിച്ചെത്തിയേക്കും.

Also read- Euro Cup| അവസാന നാലിലേക്ക് ആര്; യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം

അതേസമയം, സൂപ്പർ താരമായ അലക്സിസ് സാഞ്ചസ് പരുക്ക് ഭേദമായി ടീമിൽ തിരികെയെത്തുന്നത് ചിലെക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ചിലെ ടീമിലും ഒരുപിടി മികച്ച താരങ്ങളുണ്ട്. സാ‌ഞ്ചസിനൊപ്പം മുന്നേറ്റത്തിൽ വിദാലും വാർഗാസും അരാൻക്വിസുമെല്ലാം ഫോമിലേക്കുയർ‍ന്നാൽ ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.

Also read- ടോക്യോയിൽ ഹർഡിൽസ് ചാടിക്കടക്കാൻ മലയാളിയായ എം.പി. ജാബിർ; അനുമോദനവുമായി മലപ്പുറം ജില്ലാ കളക്ടർ

ഇരുടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ ബ്രസീൽ ബഹുദൂരണം മുന്നിലാണ്. 72 മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 51 കളികളും ബ്രസീൽ ആണ് ജയിച്ചത്. 13 എണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ ചിലെക്ക് എട്ടെണ്ണത്തിൽ മാത്രമാണ് ജയം നേടാൻ കഴിഞ്ഞത്. ഇരുവരും അവസാനം ഏറ്റുമുട്ടിയ മത്സരത്തിലും ജയം ബ്രസീലിനൊപ്പം ആയിരുന്നു. 2017ൽ നടന്ന മത്സരത്തിൽ ചിലെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ചിലെയെ തോൽപ്പിച്ചത്.

Summary

Copa America quarter final matches to start from tomorrow; Brazil to face Chile
Published by: Naveen
First published: July 2, 2021, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories