ബെലൊ ഹോറിസോണ്ട: കോപ അമേരിക്കയുടെ ആദ്യസെമിയില്‍ അര്‍ജന്റീനയ്ക്കെതിരെ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. ഗബ്രിയേല്‍ ജീസസിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ പത്തൊമ്പതാം മനിട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്.
തുടക്കം മുതല്‍ ബ്രസീല്‍ ആക്രമണോത്സുക ഫുട്ബോളാണ് കാഴ്ചവെച്ചത്. മറുവശത്ത് പ്രതിരോധത്തിലൂന്നിയാണ് അര്‍ജന്റീനയുടെ നീക്കങ്ങള്‍. പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും ആറ് ഷോട്ടുകളാണ് അര്‍ജന്റീന ഉയര്‍ത്തിയത്. എങ്കില്‍ ലക്ഷ്യത്തിലേക്ക് ഒരുഷോട്ടുപോലും അര്‍ജന്റീനയ്ക്ക് ഉതിര്‍ക്കാനും ആയില്ല.
മറുവശത്ത് രണ്ടു ഷോട്ടുകളാണ് ബ്രസീല്‍ ആദ്യപകുതിയില്‍ ഉതിര്‍ത്തിരിക്കുന്നത്. മൂന്ന് യെല്ലോ കാര്‍ഡുകളും ആദ്യപകുതിയില്‍ റഫറിയ്ക്ക് പുറത്തെടുക്കേണ്ടി വന്നു. ഒരു ബ്രസീല്‍ താരത്തിനും രണ്ട് അര്‍ജന്റീനന്‍ താരങ്ങള്‍ക്കുമാണ് യെല്ലോ കാര്‍ഡ് ലഭിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.