നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America| കോപ്പ അമേരിക്ക: വിദാലിൻ്റെ സെൽഫ് ഗോളിൽ ചിലെയെ സമനിലയിൽ പിടിച്ച് ഉറുഗ്വെ

  Copa America| കോപ്പ അമേരിക്ക: വിദാലിൻ്റെ സെൽഫ് ഗോളിൽ ചിലെയെ സമനിലയിൽ പിടിച്ച് ഉറുഗ്വെ

  എഡ്വേർഡോ വർഗാസിലൂടെ ആദ്യ ഗോൾ നേടി കളിയിൽ ചിലെ ലീഡ് എടുത്തെങ്കിലും രണ്ടാം പകുതിയിൽ ചിലെ താരമായ ആർതുറോ വിദാലിൻ്റെ സെൽഫ് ഗോളിൽ അവർ ഉറുഗ്വെയോട് സമനില വഴങ്ങുകയായിരുന്നു.

  credit: Copa America,Twitter

  credit: Copa America,Twitter

  • Share this:


   കോപ്പ അമേരിക്ക ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഏറ്റുമുട്ടിയ ഉറുഗ്വെയും ചിലെയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളിയിലെ രണ്ട് ഗോളുകളും ചിലെ തന്നെയാണ് നേടിയത്. എഡ്വേർഡോ വർഗാസിലൂടെ ആദ്യ ഗോൾ നേടി കളിയിൽ ചിലെ ലീഡ് എടുത്തെങ്കിലും രണ്ടാം പകുതിയിൽ ചിലെ താരമായ ആർതുറോ വിദാലിൻ്റെ സെൽഫ് ഗോളിൽ അവർ ഉറുഗ്വെയോട് സമനില വഴങ്ങുകയായിരുന്നു. ഗ്രൂപ്പ് എയിൽ മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിൻ്റുമായി ചിലെ ഒന്നാം സ്ഥാനത്തും രണ്ട് കളികളിൽ നിന്നും ഒരു പോയിൻ്റുമായി ഉറുഗ്വെ നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്. 

   മൽസരത്തിലെ ആദ്യ പകുതിയിൽ ടൂർണമെൻ്റിൽ തങ്ങളുടെ ആദ്യ ജയം ലക്ഷ്യം വച്ചിറങ്ങിയ ഉറുഗ്വെ തന്നെയാണ് ആധിപത്യം പുലർത്തിയത്. തുടരെ മുന്നേറ്റങ്ങൾ നടത്തിയ സുവാരസും സംഘവും ചിലെ പ്രതിരോധ നിരയെ പരീക്ഷിച്ചു. ഇതിനിടയിൽ ഒരു വട്ടം മാത്രമാണ് ചിലെക്ക് ഉറുഗ്വെയുടെ പോസ്റ്റിലേക്ക് ലക്ഷ്യം വക്കാൻ കഴിഞ്ഞത്. പതിയെ ചിലെ പന്ത് തങ്ങളുടെ കാലിൽ വച്ച് കളിക്കാൻ തുടങ്ങി. അതിൻ്റെ ഫലമായി 26ാം മിനിറ്റിൽ അവർ ഉറുഗ്വെയെ പിന്നിലാക്കി കളിയിലെ ആദ്യ ഗോൾ നേടി. ചിലെ താരം ബെൻ ബ്രെരേരട്ടൺ നൽകിയ പാസ് സ്വീകരിച്ച് വലത് വിങ്ങിലൂടെ മുന്നേറിയ ചിലെ താരം എഡ്വേർഡോ വർഗാസ് ബോക്സിലേക്ക് കയറി ദുഷ്കരമായ ഒരു ആംഗിളിൽ നിന്നുമാണ് ഗോൾ നേടിയത്. 

   ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ നേടാൻ ഉറുഗ്വെ താരങ്ങൾ ശ്രമിച്ചെങ്കിലും അവരുടെ ശ്രമങ്ങൾ എല്ലാം ഗോൾമുഖത്ത് വച്ച് അവസാനിച്ചു. ഇതിനിടയിൽ ഫൗളുകൾ ഒരുപാട് വന്നതിനെ തുടർന്ന് അഞ്ചു മിനിറ്റോളം അധിക സമയം കളി നീണ്ടു. പക്ഷേ ചിലെ നേടിയ ഗോൾ മടക്കാൻ ഉറുഗ്വേക്ക് കഴിഞ്ഞില്ല.

   Also read-Euro Cup| യൂറോ കപ്പ്: ഫിൻലൻഡിനെ തോൽപ്പിച്ച് ബെൽജിയം, റഷ്യയെ തകർത്ത് ഡെന്മാർക്ക് പ്രീക്വാർട്ടറിൽ

   രണ്ടാം പകുതിയിൽ മാറ്റങ്ങൾ നടത്തിയാണ് ഉറുഗ്വെ ഇറങ്ങിയത്. മൽസരത്തിലെ തോൽവി ടൂർണമെൻ്റിൽ അവരുടെ മുന്നേറ്റം ദുഷ്കരമാക്കും എന്നത് അറിയാവുന്ന അവർ ആക്രമിച്ച് കൊണ്ടേയിരുന്നു. മറുഭാഗത്ത് ചിലെയും കിട്ടിയ അവസരങ്ങൾ മുതലെടുത്ത് ആക്രമണം നടത്തി. തുടർച്ചയായി ചിലെ ഗോൾമുഖത്ത് സമ്മർദ്ദം ചെലുത്തിയ ഉറുഗ്വെ ഒടുവിൽ 66ാം മിനിറ്റിൽ കളിയിൽ ഒപ്പമെത്തി. ഫകുണ്ടോ ടോറസ് എടുത്ത കിക്കിൽ ഉയർന്നു ചാടിയ വെസീനോ ഹെഡ് ചെയ്ത പന്തിലേക്ക് കാൽ നീട്ടിയ ചിലെ താരം ആർതുറോ വിദാലിന് പിഴച്ചു. താരത്തിൻ്റെ ഒപ്പം പന്തിനായി പോരാടിയ സുവാരസ് ചെലുത്തിയ സമ്മർദ്ദത്തിൽ വിദാലിൻ്റെ കാലിൽ കൊണ്ട പന്ത് ചിലെ വലയിലേക്കാണ് കയറിയത്.

   Also read- Euro Cup | വൈനാള്‍ഡം ഡബിളില്‍ വിജയക്കുതിപ്പില്‍ ഹോളണ്ട്, ഉക്രൈനെ തകര്‍ത്ത് ഓസ്ട്രിയയും പ്രീ ക്വാര്‍ട്ടറിലേക്ക്

   സമനില ഗോൾ വന്നതോടെ വീണ്ടും ആവേശകരമായ പോരാട്ടത്തിൽ ഇരു ടീമുകളും വിജയഗോളിനായി പോരാടിക്കൊണ്ടിരുന്നു. പക്ഷേ ഫിനിഷിംഗിൽ കൃത്യത കൊണ്ടുവരാൻ കഴിയാഞ്ഞതിനാൽ ഇവയൊന്നും ഗോൾ ആയില്ല. മത്സരത്തിൽ ഉറുഗ്വെ 16 ഷോട്ടുകളാണ് ചിലെ പോസ്റ്റിലേക്ക് ലക്ഷ്യം വച്ചത്. പക്ഷേ ഇതിൽ നാലെണ്ണം മാത്രമേ ഓൺ ടാർഗറ്റ് ഷോട്ടുകൾ ആയുള്ളൂ. മറുവശത്ത് ചിലെ ഏഴെണ്ണം ലക്ഷ്യം വച്ചതിൽ അവർ ഗോൾ നേടിയ ഒരൊറ്റ ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റ് ആയത്. 

   ടൂർണമെൻ്റിലെ ഇരുടീമുകളുടെയും അടുത്ത മത്സരത്തിൽ ഉറുഗ്വെ ബൊളീവിയയേയും ചിലെ പരാഗ്വെയേയും നേരിടും.   Summary

   Uruguay holds Chile in draw with the help of Vidal's self goal
   Published by:Naveen
   First published:
   )}