• HOME
  • »
  • NEWS
  • »
  • sports
  • »
  • US Open 2020 | കോവിഡ‍ിനിടയിൽ മത്സരത്തിനില്ല; ടൂർണമെന്റിൽ നിന്ന് പിന്മാറി ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്

US Open 2020 | കോവിഡ‍ിനിടയിൽ മത്സരത്തിനില്ല; ടൂർണമെന്റിൽ നിന്ന് പിന്മാറി ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്

ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ നിരവധി താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടും മുന്നോട്ടുപോകാനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷന്റെ തീരുമാനം.

Simona Halep (Photo Credit: @WTA)

Simona Halep (Photo Credit: @WTA)

  • Last Updated :
  • Share this:
    കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂടുതൽ താരങ്ങൾ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറുന്നു. വനിതാ താരങ്ങളിൽ ലോക രണ്ടാം റാങ്കുകാരിയായ സിമോണ ഹാലെപ് ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

    2019 ലെ വിംബിൾഡൺ ജേതാവാണ് സിമോണ. ഈ വർഷം യുഎസ്സിലും ചൈനയിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് താരം ഇതിനകം അറിയിച്ചു.

    പുതിയ സാഹചര്യത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിൽ ആശങ്കയുണ്ടെന്ന് സിമോണ. യാത്ര ചെയ്യുന്നതിലെ അപകടസാധ്യതയും കോവിഡ് പശ്ചാത്തലത്തിലെ മത്സരങ്ങൾ എങ്ങനെയിരിക്കും എന്നതിലെ ആശങ്കയുമാണ് പിന്മാറാൻ കാരണം.

    നേരത്തെ, ലോക ഒന്നാം നമ്പർ താരമായ ആഷ്ലി ബാർട്ടിയും യുഎസ് ഓപ്പണിൽ പങ്കെടുക്കുന്നതിൽ ആശങ്കയറിയിച്ചിരുന്നു. ഓഗസ്റ്റ് 31 നാണ് യുഎസ് ഓപ്പൺ ആരംഭിക്കേണ്ടത്.
    TRENDING:കണ്ണുനീരിന് മുന്നിൽ മനസലിഞ്ഞ് കള്ളന്മാർ; മോഷ്ടിച്ച പാക്കറ്റ് തിരിച്ചു നല്‍കി [NEWS]Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ [NEWS] SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു [NEWS]
    താരങ്ങളുടെയും മറ്റുള്ളവരുടേയും സുരക്ഷയ്ക്കാണ് മുൻകരുതൽ നൽകേണ്ടതെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അസോസിയേറ്റഡ് പ്രസിന് അയച്ച ഇമെയിൽ സന്ദേശത്തിൽ ആഷ്ലി പറഞ്ഞിരുന്നു.

    കാണികളില്ലാതെ ടൂർണമെന്റ് നടത്താനാണ് സംഘാടകരുടെ പദ്ധതി എന്നാണ് റിപ്പോർട്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ നിരവധി താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടും മുന്നോട്ടുപോകാനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷന്റെ തീരുമാനം.

    അതേസമയം, ഈ വർഷത്തെ വിംബിൾഡൺ മത്സരം റദ്ദാക്കിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പൺ സെപ്റ്റംബറിൽ നടത്തുമെന്നാണ് റിപ്പോർട്ട്.
    First published: