• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫുട്ബോളിൽ‌ അർജന്റീനയെ വീഴ്ത്തി ഇന്ത്യ


Updated: August 6, 2018, 10:01 AM IST
ഫുട്ബോളിൽ‌ അർജന്റീനയെ വീഴ്ത്തി ഇന്ത്യ

Updated: August 6, 2018, 10:01 AM IST
യൂത്ത് ഫുട്ബോളില്‍ ചരിത്ര നേട്ടവുമായി ഇന്ത്യൻ യുവനിര. സ്പെയിനില്‍ നടക്കുന്ന കോടിഫ് കപ്പ് അണ്ടര്‍ 20 ഫുട്ബോളില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളിന് കരുത്തരായ അര്‍ജന്റീനയെ തോല്‍പിച്ചു.

അന്‍പതാം മിനിറ്റുമുതല്‍ പത്തുപേരുമായി കളിച്ച ഇന്ത്യ, ദീപക് താംഗ്രി, അന്‍വര്‍ അലി എന്നിവരുടെ ഗോളുകള്‍ക്കാണ് ജയിച്ചത്. ഉഗ്രനൊരു ലോംഗ് റേഞ്ചര്‍ ഫ്രീകിക്കിലൂടെ ആയിരുന്നു അന്‍വര്‍ അലിയുടെ ഗോള്‍.

 



ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകരായ നിയമിക്കപ്പെട്ട ലിയോണല്‍ സ്‌കലോണിയും പാബ്ലോ ഐയ്മറുടെയും ശിക്ഷണത്തിലാണ് അര്‍ജന്റീനയുടെ യുവനിര ഇറങ്ങിയത്. നേരത്തേ, ഇന്ത്യ അണ്ടര്‍ 20 ലോകപ്പ് റണ്ണേഴ്സ് അപ്പായ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.

ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു ഗോളിന് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ തോല്‍പിച്ചു. കളിതീരാന്‍ ഒരുമിനിറ്റ് ഉള്ളപ്പോള്‍ ഭുവനേശ് ആണ് ഇന്ത്യക്ക് ജയം സമ്മാനിച്ച ഗോള്‍ നേടിയത്.

 

 
First published: August 6, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍