നോട്ടിങ്ഹാം: വിന്‍ഡീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ അത്ര ശുഭകരമായ കാര്യങ്ങളായിരുന്നില്ല കാത്തിരുന്നത്. 80 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ടീമിനെ സ്റ്റീവ് സ്മിത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍നൈലിന്റെയും ബാറ്റിങ്ങ് പ്രകടനമായിരുന്നു കരകയറ്റിയത്. ഇതില്‍ ഏറ്റവും പ്രധാനം ആദ്യ സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ പുറത്തായ കോള്‍ട്ടര്‍നൈലിന്റെ പ്രകടനമാണ്.
എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയായിരുന്നു കോള്‍ട്ടര്‍നൈല്‍ 92 റണ്‍സ് അടിച്ചെടുത്തത്. 69 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതമായിരുന്നു സെഞ്ച്വറിയോളം പോന്ന ഇന്നിങ്സ്. ഈ പ്രകടനത്തിനിടെ രണ്ട് റെക്കോഡുകളും ഓസീസ് താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ലോകകപ്പില്‍ എട്ടാം നമ്പറിലെ ഏറ്റവുമയര്‍ന്ന സ്കോറും ഏകദിന ചരിത്രത്തില്‍ എട്ടാം നമ്പറിലെ ഓസീസ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്കോറുമാണ് കോള്‍ട്ടര്‍നൈല്‍ സ്വന്തമാക്കിയത്.
Also Read: വിന്‍ഡീസിനെ വീഴ്ത്തിയ അഞ്ചു വിക്കറ്റിനിടെ സ്റ്റാര്‍ക്കിനെ തേടിയെത്തിയത് ലോക റെക്കോര്‍ഡ്
ലോകകപ്പിലെ എട്ടാം നമ്പര്‍ പ്രകടനത്തില്‍ സിംബാബ്വെ താരം ഹീത്ത് സ്ട്രീക്കിന്റെ പേരിലുള്ള റെക്കോഡാണ് കോള്‍ട്ടര്‍നൈല്‍ മറികടന്നത്. 2003 ലോകകപ്പില്‍ എട്ടാം നമ്പറിലിറങ്ങി പുറത്താകാതെ 72 റണ്‍സാണ് സ്ട്രീക്ക് നേടിയത്. ഏകദിന ചരിത്രത്തില്‍ എട്ടാം നമ്പറിലെ മികച്ച മൂന്നാമത്തെ സ്കോറും ഇനി ഇത് തന്നെയാണ്.
2016 ല്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലീഷ് ക്രിസ് വോക്സ് അടിച്ച 95 റണ്‍സാണ് ഈ വിഭാഗത്തിലെ ഉയര്‍ന്ന സ്കോര്‍. രണ്ടാമത് വിന്‍ഡീസിന്റെ ആന്ദ്രെ റസലും(92). 2002 ല്‍ ഓസ്ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരമായ ക്ലൂസ്നര് നേടിയത് 83 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, ICC Cricket World Cup 2019, ICC World Cup 2019, Windies Cricket Team, World Cup 2019