നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Novak Djokovic | നൊവാക് ജോക്കോവിച്ചിനെ ഉടൻ സ്വതന്ത്രനാക്കണമെന്ന് കോടതി; വിസ റദ്ദാക്കാൻ സർക്കാർ മന്ത്രിതല അധികാരം ഉപയോഗിച്ചേക്കും

    Novak Djokovic | നൊവാക് ജോക്കോവിച്ചിനെ ഉടൻ സ്വതന്ത്രനാക്കണമെന്ന് കോടതി; വിസ റദ്ദാക്കാൻ സർക്കാർ മന്ത്രിതല അധികാരം ഉപയോഗിച്ചേക്കും

    കാൾട്ടണിലെ പാർക്ക് ഹോട്ടലിലായിരുന്നു അദ്ദേഹത്തെ തടഞ്ഞുവച്ചിരുന്നത്

    നൊവാക് ജോക്കോവിച്ച്

    നൊവാക് ജോക്കോവിച്ച്

    • Share this:
      ലോക ഒന്നാം നമ്പർ ടെന്നീസ് താരം (Tennis player) നൊവാക് ജോക്കോവിച്ചിന്റെ (Novak Djokovic) നാടുകടത്തൽ ഉത്തരവ് കോടതി (Court) റദ്ദാക്കി. ഇതോടെ കഴിഞ്ഞ നാല് ദിവസമായി ഹോട്ടലിൽ (Hotel) തടഞ്ഞു വച്ചിരുന്ന ജോക്കോവിച്ചിന് മോചനം ലഭിക്കും. കാൾട്ടണിലെ പാർക്ക് ഹോട്ടലിലായിരുന്നു അദ്ദേഹത്തെ തടഞ്ഞുവച്ചിരുന്നത്. അപ്പീലുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

      കഴിഞ്ഞയാഴ്ചയാണ് നൊവാക് ജോക്കോവിച്ചിന്റെ വിസ (Visa) റദ്ദാക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയൻ സർക്കാരെടുത്തത്. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിനാലായിരുന്നു ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് വിസ റദ്ദാക്കുകയും തുടർന്ന് കരുതൽ തടങ്കലിൽ ആക്കി ഹോട്ടലിലേക്ക് മാറ്റിയതും. എന്നാൽ കോടതി ഉത്തരവ് ലഭിച്ചതോടെ അദ്ദേഹത്തെ തടങ്കലിൽ നിന്ന് മോചിപ്പിക്കുകയും പാസ്‌പോർട്ടും മറ്റ് വ്യക്തിഗത രേഖകളും തിരികെ ലഭിക്കുകയും ചെയ്യും.

      കോടതിയുടെ കണ്ടെത്തൽ അനുസരിച്ച് ബുധനാഴ്ച രാത്രി ജോക്കോവിച്ച് മെൽബൺ വിമാനത്താവളത്തിൽ എത്തുകയും തുട‍‍ർന്ന് അധികൃത‍ർ നടത്തിയ ഇന്റ‍ർവ്യൂവിന് ശേഷം ജോക്കോവിച്ചിന്റെ വിസ റദ്ദാക്കാൻ തീരുമാനിക്കുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ 8:30 വരെ വിസ റദ്ദാക്കാനുള്ള നിർദ്ദേശത്തിന് മറുപടി നൽകാൻ സമയമുണ്ടെന്ന് താരത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ബോർഡർ ഏജന്റ് വിസ രാവിലെ 7:42ന് റദ്ദാക്കി.

      ആദ്യം അനുവദിച്ചത് പോലെ ജോക്കോവിച്ചിന് രാവിലെ 8:30 വരെ സമയം നൽകിയിരുന്നെങ്കിൽ, "അദ്ദേഹത്തിന് മറ്റുള്ളവരുമായി കൂടിയാലോചിച്ച് എന്തുകൊണ്ട് വിസ റദ്ദാക്കാൻ പാടില്ലെന്ന് തെളിയിക്കാൻ കഴിയുമായിരുന്നുവെന്ന്" ജഡ്ജി പറഞ്ഞു.

      എന്നാൽ, ഇമിഗ്രേഷൻ മന്ത്രി അലക്‌സ് ഹോക്കിന് വിഷയത്തിൽ വ്യക്തിപരമായി ഇടപെടാൻ കഴിയുന്നതിനാൽ പുതിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിസ റദ്ദാക്കാൻ കഴിഞ്ഞേക്കുമെന്നും അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കാൻ സാധ്യതയില്ലെന്നും, സർക്കാർ അഭിഭാഷകൻ പറഞ്ഞു.

      “വിസ റദ്ദാക്കാൻ വ്യക്തിപരമായ അധികാരം പ്രയോഗിക്കണമോ എന്ന കാര്യം പരിഗണിക്കണമെന്നും എനിക്ക് നിർദ്ദേശമുണ്ട്,” അഭിഭാഷകൻ ക്രിസ്റ്റഫർ ട്രാൻ പറഞ്ഞു.

      അങ്ങനെ സംഭവിച്ചാൽ, അത് വീണ്ടും കോടതിയിൽ എത്തും. കാരണം വിസ റദ്ദാക്കാൻ മന്ത്രി തീരുമാനിച്ചാൽ ജോക്കോവിച്ചിന് ഓസ്‌ട്രേലിയയിൽ അടുത്ത മൂന്ന് വർഷത്തേക്ക് വിലക്ക് നേരിടേണ്ടിവരും.

      സർക്കാർ ഈ പ്രമേയം പരിഗണിക്കുകയാണെങ്കിൽ, ഭാവി നടപടികൾക്ക് തയ്യാറാകാൻ അദ്ദേഹത്തിന് നോട്ടീസ് നൽകണമെന്നും ഫെഡറൽ സർക്യൂട്ട് കോടതി ജഡ്ജി ആന്റണി കെല്ലി കോടതിയെ അറിയിച്ചു.

      ഹിയറിങ് ഓൺലൈനായാണ് നടന്നെങ്കിലും ഒരു കൂട്ടം ജോക്കോവിച്ച് ആരാധകർ ഫെഡറൽ കോടതിയ്ക്ക് പുറത്ത് ഒത്തുകൂടിയിരുന്നു. സെർബിയൻ പതാക വീശിയും തങ്ങളുടെ നായകന്റെ ഫോട്ടോ ഉയർത്തി കാട്ടിയും അക്രോഡിയൻ താളത്തിൽ നൃത്തം ചെയ്തുമാണ് അവ‍ർ കോടതിയ്ക്ക് പുറത്ത് ഒത്തുകൂടിയത്.

      Summary: Court orders immediate release of ace tennis player Novak Djokovic
      Published by:user_57
      First published: