നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മുൻ പാക് ക്രിക്കറ്റ് താരം സഫർ സർഫറാസ് കോവിഡ് ബാധിച്ച് മരിച്ചു

  മുൻ പാക് ക്രിക്കറ്റ് താരം സഫർ സർഫറാസ് കോവിഡ് ബാധിച്ച് മരിച്ചു

  കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സഫർ സർഫറാസിന് കോവിഡ് ബാധിച്ചത്.

  Zafar Sarfraz

  Zafar Sarfraz

  • Share this:
   പെഷവാർ: പാകിസ്ഥാൻ മുൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫർ സർഫറാസ്(50) കോവിഡ് ബാധിച്ച് മരിച്ചു. പെഷാവാറിലെ ലേഡി ലീഡിങ് ആശുപത്രിയിലായിരുന്നു അന്ത്യം.

   കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സഫർ സർഫറാസിന് കോവിഡ് ബാധിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വെന്റലേറ്ററിലായിരുന്നു.

   1988 മുതൽ 1994 വരെ പാക് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മത്സരങ്ങളിൽ നിന്നായി 616 റൺസ് നേടിയിട്ടുണ്ട്. 1994 ലാണ് സഫർ വിരമിക്കുന്നത്. ആറ് വൺഡേ മാച്ചുകളിൽ നിന്നും 96 റൺസും നേടി.
   You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]

   വിരമിച്ചതിന് ശേഷം പെഷാവാർ അണ്ടർ 19 ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. മുൻ പാക് ക്രിക്കറ്റ് താരം അക്തർ സർഫറാസിന്റെ സഹോദരനാണ് സഫർ.

   നേരത്തേ, പാകിസ്ഥാനിൽ പ്രമുഖ സ്ക്വാഷ് താരമായിരുന്ന അസം ഖാൻ(95) മരണപ്പെട്ടിരുന്നു. 1960 കളിൽ ശ്രദ്ധേയനായ താരമായിരുന്നു അസം ഖാൻ. മാർച്ച് അവസാനം ലണ്ടനിലെ ഈലിങ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

   പാകിസ്ഥാനിൽ ഇതുവരെ 96 പേരാണ് കോവിഡ‍് ബാധിച്ച് മരിച്ചത്. 5000 ൽ അധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
   Published by:Naseeba TC
   First published:
   )}