നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആളും ആരവവുമില്ലാത്ത ഐപിഎല്ലോ? ആരാധകരില്ലാതെ മത്സരം നടത്തുന്ന കാര്യവും പരിഗണനയിൽ

  ആളും ആരവവുമില്ലാത്ത ഐപിഎല്ലോ? ആരാധകരില്ലാതെ മത്സരം നടത്തുന്ന കാര്യവും പരിഗണനയിൽ

  വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ മത്സരം നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണ്.

  IPL trophy

  IPL trophy

  • Share this:
   മുംബൈ: കോവിഡ‍് 19 നെ തുടർന്ന് ഐപിഎൽ ഈ വർഷം എങ്ങനെ നടത്തുമെന്ന പ്രതിസന്ധിയിലാണ് ബിസിസിഐ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും മത്സരം ഉപേക്ഷിച്ചാൽ നേരിടേണ്ടി വരിക.

   മാർച്ച്‌ 29 മുതൽ മെയ്‌ 24 വരെയായിരുന്നു ഐപിഎൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് മാറ്റിവെച്ചു. അടുത്ത ജുലൈ മാസത്തിലെങ്കിലും ഇവന്റ് നടത്താനാകുമോയെന്നാണ് സംഘാടകർ നോക്കുന്നത്.

   വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ മത്സരം നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണ്. ആരാധകരില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ മത്സരം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഹർഭജൻ സിങ് അടക്കമുള്ള താരങ്ങൾ ഈ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
   BEST PERFORMING STORIES: മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]കോവിഡ് രോഗികൾക്ക് കേരളത്തിൽ 'പ്ലാസ്മ തെറാപ്പി' ചികിത്സയ്ക്ക് അനുമതി; എന്താണ് ഈ ചികിത്സ? [NEWS]യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കണം; KMCCയുടെ ഹർജി ഹൈക്കോടതിയിൽ [NEWS]

   മത്സരങ്ങൾ നടത്തിയാൽ തന്നെ വിദേശങ്ങൾ താരങ്ങൾ എത്താനുള്ള സാധ്യതയും നിലവിലെ സാഹചര്യത്തിൽ ഇല്ല. പല രാജ്യങ്ങളും കളിക്കാരെ അയക്കില്ല. ടീമുകളുടെ പരിശീലക സംഘങ്ങളിൽ ഏറെയും വിദേശികളാണ്‌.

   ഈ വർഷം ടൂർണമെന്റ് നടത്തിയില്ലെങ്കിൽ 5,000 മുതൽ 7,500 കോടി രൂപയുടെ നഷ്ടമാകും ഉണ്ടാകുക. മത്സരം ഉപേക്ഷിച്ചാൽ സംപ്രേഷണ അവകാശമുള്ള സ്റ്റാർ ഇന്ത്യക്ക് മാത്രം 3269.50 കോടിയുടെ നഷ്ടമാകും സംഭവിക്കുക. 2018 ലാണ് 16,347 കോടിക്ക് 5 വർഷത്തേക്കുള്ള സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ടൈറ്റിൽ സ്പോൺസറായ വിവോയ്ക്കും കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും.
   First published:
   )}