കൊവിഡ് 19 കായികലോത്തും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റ്സിന്റെ പ്രതിരോധ താരം ഡാനിയെലെ റുഗാനിക്ക് രോഗം സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ നിരീക്ഷണത്തിലാണ്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ക്രിസ്റ്റ്യാനോ പരീശീലനത്തിൽ നിന്ന് വിട്ടുനിന്നതായാണ് റിപ്പോർട്ടുകൾ. പരിശീലനങ്ങളും യുവന്റസ് റദ്ദാക്കിയിട്ടുണ്ട്. കോറോണ ബാധിച്ചതായി സ്ഥിരീകരിച്ച റുഗാനി ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായും അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയിലാണ്. 12000 ൽ അധികം പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച്ച വരെ 827 പേർ രോഗം മൂലം മരിച്ചു.
അതേസമയം, ഇന്നത്തെ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിനത്തിന് കാണികള പ്രവേശിപ്പിക്കരുതെന്ന് കായികമന്ത്രാലയം നിർദേശിച്ചു. 40 ശതമാനത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റു പോയിട്ടില്ല.
വിദേശികൾക്ക് വിസ നിഷേധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഐപിഎല്ലിനെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.