ലണ്ടൻ: കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ, ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആശുപത്രി ജീവനക്കാരുടെ പാർക്കിംഗിനായി വിട്ടുനൽകാൻ തീരുമാനിച്ചു. ലോർഡ്സ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ മേരിലബോൺ ക്രിക്കറ്റ് ക്ലബാണ് (എംസിസി) ഇക്കാര്യം തീരുമാനിച്ചത്. ലണ്ടനിലെ വെല്ലിംഗ്ടൺ ആശുപത്രി ജീവനക്കാർക്ക് പാർക്കിങ്ങിനായും ജീവനക്കാരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനായും സ്റ്റേഡിയും വിട്ടുനൽകുമെന്ന് എംസിസി പത്രകുറിപ്പിൽ അറിയിച്ചു.
വെല്ലിംഗ്ടൺ ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റൽ, സെന്റ് ജോൺ, സെന്റ് എലിസബത്ത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി എംസിസി നിലവിൽ ലോർഡ്സിൽ പാർക്കിംഗ് സ്ഥലം നൽകിയിട്ടുണ്ട്. വെല്ലിംഗ്ടൺ ഹോസ്പിറ്റലിനുള്ള സംഭരണ കേന്ദ്രവും ലോർഡ്സിൽ പ്രവർത്തിക്കും.
നേരത്തെ, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്, ബ്രിട്ടനിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു പുറത്തിറക്കിയ തുറന്ന കത്തിൽ, ലോകത്തെ ഭീതിപ്പെടുത്തുന്ന കൊറോണ വൈറസ് മഹാമാരിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ ഒരു സമൂഹമെന്ന നിലയിൽ ഒറ്റ ടീമായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.
“സാമൂഹിക അകലം എന്നതിനർത്ഥം നമുക്ക് ശാരീരിക അർത്ഥത്തിൽ ഒത്തുചേരാനാകില്ല എന്നാണ്, പക്ഷേ പരസ്പരം സഹായിക്കാൻ നമ്മൾ ഒരുമിക്കേണ്ടതുണ്ട്"- അദ്ദേഹം പറഞ്ഞു.
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) സന്നദ്ധ പദ്ധതിയിൽ അംഗമായതായും മരുന്നുകൾ എത്തിക്കുന്നതിനും യുകെയിൽ കോവിഡ് 19 മഹാമാരിയെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ ഹെതർ നൈറ്റ് പറഞ്ഞു.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം 170,000 ൽ അധികം ആളുകൾ എൻഎച്ച്എസ് വോളണ്ടിയർ പദ്ധതിക്കായി സൈൻ അപ്പ് ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുകെയിൽ ഇതുവരെ 22,000 ത്തിലധികം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,400 ൽ അധികം പേർ രോഗബാധിതരായി മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.