നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics|കോവിഡ് വ്യാപനം താരങ്ങളിലേക്കും; പോസറ്റീവ് ആയത് ദക്ഷിണാഫ്രിക്കൻ ഫുട്‍ബോൾ താരങ്ങൾ

  Tokyo Olympics|കോവിഡ് വ്യാപനം താരങ്ങളിലേക്കും; പോസറ്റീവ് ആയത് ദക്ഷിണാഫ്രിക്കൻ ഫുട്‍ബോൾ താരങ്ങൾ

  ദക്ഷിണാഫ്രിക്കൻ ടീമിലെ തബീസോ മോന്യാനെ, കാമോഹെലോ മഹ്ലാത്സി എന്നിവരാണ് കോവിഡ് പോസിറ്റീവ് ആയത്

  • Share this:
   ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിന് പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ് ബാധ. ഒളിമ്പിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ ഫുട്‍ബോൾ ടീമിലെ രണ്ട് താരങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ടോക്യോയിൽ ദിനം പ്രതി ഉയരുന്ന കോവിഡ് താരങ്ങളിലേക്കും പടർന്നത് സംഘാടകരുടെ ആശങ്കയേറ്റുന്നുണ്ട്.

   ഇന്നലെ രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരിൽ രണ്ട് പേർ ഒളിമ്പിക് വില്ലേജിലാണ് താമസിച്ചിരുന്നത്. മൂന്നാമത്തെ ആൾ ഗെയിംസ് ഹോട്ടലിൽ താമസിക്കുന്ന വ്യക്തിയാണ്. ഒളിമ്പിക് വില്ലേജിൽ താമസിക്കുന്ന താരങ്ങൾക്ക് ഇതാദ്യമായാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച തുടക്കമാകുന്നു ഒളിമ്പിക്സിന് ഇത് പ്രതിസന്ധി പകരാതെ നോക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നുണ്ട്.

   വ്യാഴാഴ്ച ആതിഥേയരായ ജപ്പാനെ നേരിടാനുള്ള ദക്ഷിണാഫ്രിക്കൻ ടീമിലെ തബീസോ മോന്യാനെ, കാമോഹെലോ മഹ്ലാത്സി എന്നിവരാണ് കോവിഡ് പോസിറ്റീവ് ആയത്. ടീമിന്റെ വീഡിയോ അനലിസ്റ്റ് മാരിയോ മാഷ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. ദക്ഷിണാഫ്രിക്കൻ ക്യാമ്പിലെ പോസിറ്റീവ് ബാധ ടീമിന്റെ മാനേജരായ മിക്കോലൈസി സിബാം ദക്ഷിണാഫ്രിക്കൻ ഫുട്‍ബോൾ അസോസിയേഷന്റെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

   Also read- IND-SL|ആദ്യ ഏകദിനത്തിൽ ശിഖർ ധവാന് റെക്കോർഡ് നേട്ടങ്ങളുടെ പെരുമഴ; മറികടന്നത് ഇതിഹാസ താരങ്ങളെ

   ദിവസവും ക്യാമ്പിൽ പരിശോധനകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ ഉയർന്ന താപനിലയും ഉമിനീർ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് മാഷെയും മോന്യാനെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയും നിർഭാഗ്യവശാൽ ഇരുവരും പോസിറ്റീവ് ആവുകയും ചെയ്തു, മഹ്ലാത്സി പിന്നീടുള്ള പരിശാധനയിലാണ് പോസിറ്റീവ് ആയതെന്നും സിബാം വ്യക്തമാക്കി.

   Also read- IND_SL|സഞ്ജുവിന് മുന്നറിയിപ്പുമായി ഇഷാൻ കിഷൻ; ടി20ക്ക് പിന്നാലെ ഏകദിന അരങ്ങേറ്റത്തിലും അർധസെഞ്ചുറി - റെക്കോർഡ്

   ടീമിലെ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിലെ എല്ലാവരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഇന്നലെ എടുത്ത പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇനി ടീമിന് പരിശീലനം നടത്താൻ കഴിയുകയുള്ളൂ. ഒളിമ്പിക്സിൽ നടക്കുന്ന ഫുട്‍ബോൾ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, മെക്സിക്കോ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയും ഉൾപ്പെട്ടിരിക്കുന്നത്.

   Also read- ഓടുന്നതിനിടെ കാല്‍ കുഴഞ്ഞു വീണ് ബാറ്റ്‌സ്മാന്‍, ഔട്ടാക്കാതെ ജോ റൂട്ടിന്റെ ടീം, വീഡിയോ വൈറല്‍   അതേസമയം, ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 10 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് കായികതാരങ്ങൾക്ക് പുറമെ അഞ്ച് ഉദ്യോഗസ്ഥർ, ഒരു മാധ്യമപ്രവർത്തകനും കരാറുകാരനും ഈ പട്ടികയിൽ പെടുന്നുണ്ട്. ഇതോടൊപ്പം ദോഹയിൽ പരിശീലനം നടത്തിവരുന്ന അഭയാർത്ഥി സംഘത്തിന്റെ മേധാവിയായ ടെഗ്ല ലോറൂപ്പിനും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ക്വീൻസ്‌ലൻഡിൽ പരിശീലനം നടത്തിവരികയായിരുന്ന ഓസ്‌ട്രേലിയൻ അത്ലറ്റിക് ടീമിലെ സപ്പോർട്ട് സ്റ്റാഫിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമംഗങ്ങൾ മുഴവൻ ക്വാറന്റീനിൽ പ്രവേശിച്ചു.

   ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ആദ്യ സംഘം ടോക്യോയിൽ എത്തി. 54 അത്ലീറ്റുകൾ ഉൾപ്പെടെ 88 പേരാണ് സംഘത്തിലുള്ളത്.
   Published by:Naveen
   First published:
   )}