ഇത്തവണത്തെ ഐ എസ് എൽ മത്സരത്തിന്റെ കൗതുകകരമായ ചെലവ് കണക്കുകൾ പുറത്ത് വന്നു. ആവേശകരമായ ഏഴാം സീസണിൽ മുംബൈ സിറ്റി എഫ് സി ആണ് കിരീടം സ്വന്തമാക്കിയത്. എ ടി കെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് മുംബൈ ചാമ്പ്യൻമാരായത്.
മുംബൈയുടെ ആദ്യ ഐ എസ് എൽ കിരീടം കൂടിയാണിത്.
ഐ എസ് എല്ലിൽ ഒരു ടീമിലെ കളിക്കാർക്ക് ഒരു സീസണിൽ നൽകാവുന്ന പരമാവധി തുക 16.5 കോടി രൂപയാണ്. എന്നാൽ അതിനേക്കാൾ കൂടുതൽ തുകയാണ് ഈ സീസണിലെ താരങ്ങളുടെ കോവിഡ് പരിശോധനയ്ക്കും അനുബന്ധ കാര്യങ്ങൾക്കുമായി ഐ എസ് എൽ സംഘാടകർ ചെലവിട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 17 കോടി രൂപയാണ് ഇത്തവണത്തെ ഐ എസ് എല്ലിലെ കോവിഡ് ചെലവ്.
Also Read-
വിജയ് ഹസാരെ 2020- 21: മിന്നും പ്രകടനം കാഴ്ച വെച്ച അഞ്ച് ഇന്ത്യൻ പ്രതിഭകൾകളിക്കാർ, കോച്ചിങ് സ്റ്റാഫ്, റഫറിമാർ, മറ്റ് ഒഫീഷ്യൽസ്, സംഘാടക ജീവനക്കാർ എന്നിവരെല്ലാമായി 1635 പേർക്ക് ഇത്തവണ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി. ഓരോ 72 മണിക്കൂറിലും പരിശോധന തുടർന്നിരുന്നു. ആകെ 70,000 ടെസ്റ്റുകളാണ് നടത്തിയത്. 26000 മാസ്‌ക്കുകൾ ലീഗ് സംഘാടകർ കളി നടത്തിപ്പുമായി വിതരണം ചെയ്തിട്ടുണ്ട്. ക്ലബ്ബുകൾ തങ്ങളുടെ കളിക്കാർക്കും സ്റ്റാഫിനുമായി വിതരണം ചെയ്ത മാസ്ക്കുകൾ വേറെയും.
Also Read-
കോവിഡ് 19: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ കാണികളില്ലാതെഒരു ടീമിന് പകരക്കാരെ ഉൾപ്പെടെ 25 കളിക്കാരെ ലീഗിൽ ഇറക്കാൻ പരമാവധി ചെലവഴിക്കാവുന്ന ആകെ തുകയാണ് 16.5 കോടി രൂപ. ഇതിനേക്കാൾ അധികമാണ് കോവിഡ് പരിശോധനയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി സംഘാടകർ ഇത്തവണ ചെലവിട്ടിരിക്കുന്നത്. ഗോവയിലെ 14 ഹോട്ടലുകളിലായി 18 ബയോ സെക്യൂർ ബബ്ൾ സംവിധാനമാണ് ലീഗിനായി സജ്ജമാക്കിയത്. ഇതിലെ 11 എണ്ണം ടീമുകൾക്ക് വേണ്ടിയും ഒരെണ്ണം റെഫറിമാർക്കുവേണ്ടിയും മാത്രമുള്ളതായിരുന്നു.
Also Read-
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണികോവിഡ് ചട്ടങ്ങൾ പാലിക്കാനുള്ള ചെലവിനുമപ്പുറം സ്റ്റേഡിയം വാടക, പരിശീലന മൈതാനങ്ങളുടെ വാടക, ടി വി സംപ്രേഷണത്തിന്റെ ചെലവ് എന്നിങ്ങനെ ചെലവായത് 20 കോടി രൂപയാണ്. ഫറ്റോർദ സ്റ്റേഡിയത്തിന്റെ വാടക നൽകുന്നത് എഫ്സി ഗോവയാണ്. മറ്റു 2 സ്റ്റേഡിയങ്ങളുടെ വാടക സംഘാടകർ തന്നെയാണ് നൽകുന്നത്. എല്ലായിടത്തും ശുചീകരണം, അറ്റകുറ്റപ്പണി, സുരക്ഷ എന്നിവയും ഐഎസ്എൽ സംഘാടകരുടെ വകയായിരുന്നു.
ടിവി പ്രൊഡക്‌ഷൻ, സംപ്രേഷണം എന്നിവയ്ക്കായി ഗോവയിലും മുംബൈയിലും ഓരോ ടീമുകൾ പ്രവർത്തിച്ചു. നൂറ്റാമ്പതോളം പേർ ഇതിനു പിന്നിലുണ്ടായിരുന്നു. ഏഷ്യയിലെ മറ്റു ഭാഗങ്ങൾക്ക് പുറമെ ഓസ്ട്രേലിയ, കാനഡ, യു എസ് എ, തുടങ്ങിയ രാജ്യങ്ങളിലും ഐ എസ് എൽ ഏഴാം സീസൺ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.