COVID 19| പോരാട്ടത്തിന് വേണ്ടത് ഇതുപോലൊരെണ്ണം; യുവി-കൈഫ് കൂട്ടുകെട്ട് ഓർമിപ്പിച്ച് നരേന്ദ്ര മോദി

2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ കൈഫും യുവരാജും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

News18 Malayalam | news18-malayalam
Updated: March 21, 2020, 4:51 PM IST
COVID 19| പോരാട്ടത്തിന് വേണ്ടത് ഇതുപോലൊരെണ്ണം; യുവി-കൈഫ് കൂട്ടുകെട്ട് ഓർമിപ്പിച്ച് നരേന്ദ്ര മോദി
yuvraj- kaif
  • Share this:
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നമുക്ക് വേണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ യുവി- കൈഫ് പോലൊരെണ്ണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് താരങ്ങൾ നൽകിയ മറുപടി ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'നാം എക്കാലവും ഓർമിക്കുന്ന കൂട്ടുകെട്ടു സമ്മാനിച്ച രണ്ട് മികച്ച താരങ്ങളിതാ. അവർ ഓർമിപ്പിച്ചതുപോലെ, ഇത് മറ്റൊരു കൂട്ടുകെട്ടിനുള്ള സമയമാണ്. ഇത്തവണ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒന്നാകെയാണ് കൂട്ടുകെട്ടു തീർക്കുന്നത്’ – മറുപടിയിൽ മോദി കുറിച്ചു.

 



ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാത്ത വിജയമാണ് നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ കൈഫും യുവരാജും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 326 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസുമായി തകർന്നടിഞ്ഞ ഇന്ത്യയെ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 121 റൺസ് നേടി യുവിയും കൈഫും ചേർന്ന് പിടിച്ചു കയറ്റി വിജയത്തിലെത്തിക്കുകയായിരുന്നു.
You may also like:COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ് [NEWS]COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും [PHOTOS]

മത്സരത്തിൽ 63 പന്തിൽ 69 റൺസ് നേടി യുവി പുറത്തായി. ഒമ്പത് ഫോറും ഒരു സിക്സറും സഹിതമാണ് യുവി 69 റൺസ് നേടിയത്. 75 പന്തിൽ 87 റൺസുമായി കൈഫ് പുറത്താകാതെ നിന്നു. ആറു ഫോറും രണ്ട് സിക്സും സഹിതമാണ് കൈഫ് 87 റൺസ് നേടിയത്.

ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഇരുവരും പങ്കുവെച്ച ട്വീറ്റിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും പരയുന്നുണ്ട്.
 
First published: March 21, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading