മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട ഓസീസ് താരങ്ങളുടെ വിലക്ക് നീക്കണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി. ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത്, ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണര്‍, ബൗളര്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് നീക്കണമെന്ന് കളിക്കാരുടെ അസോസിയേഷനായിരുന്നു ആവശ്യം ഉന്നയിച്ചത്.
ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് താരങ്ങളുടെ വിലക്ക് നീക്കണമെന്നായിരുന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് കളിക്കാര്‍ക്കെതിരെയും എടുത്ത നടപടിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് വ്യക്തമാക്കിയത്.
ഓഫര്‍ നിരസിച്ചത് മെസി കാരണം; ഒടുവില്‍ ബാഴ്സയെ തള്ളിയതിന്റെ കാരണം വ്യക്തമാക്കി ഗ്രീസ്മാന്
ഇതോടെ താരങ്ങള്‍ക്ക് ഇന്ത്യക്കെതിരെ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സ്പിന്നര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഡിസംബര്‍ 29 നാണ് അവസാനിക്കുക. മുതിര്‍ന്ന താരങ്ങളായ സ്മിത്തിന്റെയും വാര്‍ണറിന്റെയും വിലക്ക് 2019 മാര്‍ച്ച് 29 വരെയുമാണ്.
വനിതാ ടി 20 ലോകകപ്പ്: സെമി ഫൈനല്‍ ലൈനപ്പായി; ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ
നേരത്തെ താരങ്ങളുടെ ശിക്ഷയില്‍ ഇളവ് വരുത്തരുതെന്ന ആവശ്യവുമായി മുന്‍ താരം മിച്ചല്‍ ജോണ്‍സണും രംഗത്തെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയ്ക്കിടെയായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.