നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sexual Assault Allegations |ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ലൈംഗികാതിക്രമം; 40 വർഷത്തെ ആരോപണങ്ങൾ അന്വേഷിക്കും

  Sexual Assault Allegations |ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ലൈംഗികാതിക്രമം; 40 വർഷത്തെ ആരോപണങ്ങൾ അന്വേഷിക്കും

  മുൻ ഓസ്‌ട്രേലിയൻ അണ്ടർ 19 താരം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് 40 വർഷങ്ങൾക്കിടെയുണ്ടായ ആരോപണങ്ങൾ അന്വേഷിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

  News18

  News18

  • Share this:
   40 വർഷങ്ങൾക്കിടെ ഓസ്‌ട്രേലിയൻ ക്രിക്കറ്റിലുണ്ടായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ. രാജ്യത്തെ പോലീസുമായി സഹരിച്ചാകും അന്വേഷണം. 1980 മുതലുള്ള ആരോപണങ്ങളാകും അന്വേഷിക്കുന്നത്. മുൻ ഓസ്‌ട്രേലിയൻ അണ്ടർ 19 താരം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് 40 വർഷങ്ങൾക്കിടെയുണ്ടായ ആരോപണങ്ങൾ അന്വേഷിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

   മുൻ ഓസ്‌ട്രേലിയൻ അണ്ടർ-19 ക്രിക്കറ്റ് താരമായ ജാമി മിച്ചലാണ് പതിറ്റാണ്ടുകളായി താൻ അനുഭവിക്കുന്ന "ആഘാതവും ദുരിതവും" വെളിപ്പെടുത്തി രംഗത്തുവന്നത്. തനിക്ക് 18 വയസ്സുള്ളപ്പോൾ ഇന്ത്യ, ശ്രീലങ്ക പര്യടനങ്ങൾക്കിടെ ഒരു ടീം ഒഫീഷ്യൽ തന്നെ ബലാത്സംഗം ചെയ്തതായി വിശ്വസിക്കുന്നുവെന്ന ആരോപണവുമായാണ് മിച്ചൽ രംഗത്തുവന്നത്. ഓസ്‌ട്രേലിയൻ മാധ്യമമായ എബിസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

   സ്‌പോർട്‌സ് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയയുമായി മിച്ചൽ നടത്തിയ ചർച്ചകളെ തുടർന്ന് കഴിഞ്ഞ വർഷം അവസാനം ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം നടത്താൻ ഒരുങ്ങുകയായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഈ അന്വേഷണത്തിൽ സഹരിച്ചതോടെയാണ് 40 വർഷങ്ങൾക്കിടെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ തീരുമാനമായത്.

   അതേസമയം, കുറ്റാരോപിതനായ വ്യക്തിക്കെതിരെ ഇതുവരെയും കേസ് എടുത്തിട്ടില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഇയാൾ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു.

   Also read- Micheal Slater| മുൻ ഓസ്‌ട്രേലിയൻ താരവും കമന്റേറ്ററുമായ മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡന ആരോപണത്തിൽ അറസ്റ്റിൽ

   അതേസമയം, തനിക്ക് നേരിടേണ്ടി വന്ന അതിക്രമം അന്വേഷിക്കാൻ ഒരുങ്ങുന്നതിൽ ആശ്വാസമുണ്ടെന്ന് മിച്ചൽ തന്റെ പ്രസ്താവനയിൽ പറഞ്ഞു. “എന്റെ ക്രിക്കറ്റ് ജീവിതത്തിലെ പ്രധാന ഏട് ആവേണ്ടിയിരുന്ന പര്യടനം പക്ഷെ എനിക്ക് വലിയ ആഘാതവും ദുരിതവുമാണ് തന്നത്, ഇത്തരം അതിക്രമങ്ങൾ അന്വേഷിക്കാൻ തീരുമാനമെടുത്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം പ്രശംസനീയമാണ്, ഇത്തരം അതിക്രമങ്ങൾക്കെതിരെ മുഖം തിരിക്കുന്നതിന് പകരം അവയെ നേരിടാൻ ഒരുങ്ങിയ ബോർഡ് ശരിയായ കാര്യമാണ് ചെയ്യുന്നത്." - മിച്ചൽ പറഞ്ഞു.

   പര്യടനത്തിന്റെ ഭാഗമായിരുന്ന ടീം ഒഫീഷ്യലിനെ കുറിച്ച് അധികാരികൾക്ക് എന്തെല്ലാം അറിയാമായിരുന്നു, അയാൾക്കെതിരെ ഇതിന് മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നോ, പ്രസ്തുത ലൈംഗികാതിക്രമ ആരോപണം ഉയർന്നതിന് ശേഷം അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയോ ഇല്ലയോ എന്നിങ്ങനെ ഒരു പിടി ചോദ്യങ്ങൾ പര്യടനത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഭരണസമിതിക്ക് മുന്നോടിയായി മിച്ചൽ സമർപ്പിക്കും.

   Also read- Steve Smith | ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്റ്റീവ് സ്മിത്ത്; പിന്നാലെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ അനുഭവം പങ്കുവെച്ച് താരം - വീഡിയോ

   പര്യടനത്തിനിടെ ടീം ഡോകട്ർ തനിക്ക് തന്ന രണ്ട് ഡോസ് ഇഞ്ചക്ഷനുകൾക്ക് പുറമെ പര്യടനത്തിലെ സമ്പൂർണ മെഡിക്കൽ റെക്കോർഡുകളെ കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നൽകാൻ കഴിയുമോ എന്ന ആവശ്യവും മിച്ചൽ ഉന്നയിച്ചിട്ടുണ്ട്. “എന്റെ ശ്രദ്ധ ഉത്തരങ്ങൾ നേടുന്നതിലും കളിക്കാരുടെ ക്ഷേമത്തിലുമാണ്. ആയതിനാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത് വളരെ ഗൗരവമായി എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

   ദശാബ്ദങ്ങൾക്കുമുമ്പ് ഒരു വിദേശ പര്യടനത്തിനിടെ നടന്ന ചരിത്രപരമായ കുറ്റകൃത്യങ്ങളുടെ അവകാശവാദങ്ങളെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തെക്കുറിച്ച് സംഘടനയ്ക്ക് അറിയാമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞതായി എബിസി റിപ്പോർട്ട് ചെയ്തു.

   Also read- Brett Lee |ലീ പഴയ പുലി തന്നെ; മകന് നേരെ പോലും ദയയില്ലാതെ തകര്‍പ്പന്‍ യോര്‍ക്കര്‍; വീഡിയോ കാണാം

   “ക്രിക്കറ്റ് ഓസ്‌ട്രേലിയ അതിക്രമത്തിന് ഇരയായിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായി സംസാരിച്ചിരുന്നു, പോലീസ് നടത്തുന്ന അന്വേഷണത്തോടും ബോർഡ് സഹകരിക്കുന്നുണ്ട്. വിഷയം പോലീസ് അന്വേഷിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല." പ്രസ്താവനയിൽ പറഞ്ഞു.

   "ഒരു തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെയും സഹിഷ്ണുതാ മനോഭാവം പ്രകടിപ്പിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് കഴിയില്ല. ക്രിക്കറ്റുമായി എല്ലാ തലത്തിലും സഹകരിക്കുന്ന ബോർഡിന്റെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." - ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

   വിഷയത്തിന്മേൽ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്റെ ചോദ്യങ്ങൾക്ക് സമഗ്രമായ പ്രതികരണം നൽകണമെന്ന് മിച്ചലിന് നിയമോപദേശം നൽകുന്ന സ്ഥാപനമായ റൈറ്റ്‌സൈഡ് ലീഗൽ പാർട്ണർ മൈക്കൽ മഗസാനിക് പറഞ്ഞു.

   “ഈ പര്യടനം 1985-ലായിരുന്നു, അത് പുരാതന ചരിത്രമല്ല. ഉന്നയിച്ച കാര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്." - അദ്ദേഹം പറഞ്ഞു.
   Published by:Naveen
   First published: