HOME » NEWS » Sports » CRICKET FAN SEEKS HELP OF SONU SOOD TO SEND KANE WILLIAMSON BACK TO THE PAVILLION GH

കെയ്ൻ വില്യംസണെ പവലിയനിലേക്ക് തിരിച്ചയക്കാൻ സോനു സൂദിന്റെ സഹായം തേടി ക്രിക്കറ്റ് ആരാധകൻ, മറുപടിയുമായി താരം

ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ വില്യംസൺ ഔട്ടാവുകയായിരുന്നു. അതേത്തുടർന്ന് സോനു സൂദ് ഈ ക്രിക്കറ്റ് ആരാധകന് രസകരമായ ഒരു മറുപടിയും നൽകി.

News18 Malayalam | news18-malayalam
Updated: June 23, 2021, 9:30 PM IST
കെയ്ൻ വില്യംസണെ പവലിയനിലേക്ക് തിരിച്ചയക്കാൻ സോനു സൂദിന്റെ സഹായം തേടി ക്രിക്കറ്റ് ആരാധകൻ, മറുപടിയുമായി താരം
ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ വില്യംസൺ ഔട്ടാവുകയായിരുന്നു. അതേത്തുടർന്ന് സോനു സൂദ് ഈ ക്രിക്കറ്റ് ആരാധകന് രസകരമായ ഒരു മറുപടിയും നൽകി.
  • Share this:
എല്ലാക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ ബൗളിങ് നിരയുടെ ആക്രമണത്തെ പ്രതിരോധിച്ചുകൊണ്ട് തലയുയർത്തിപ്പിടിച്ചാണ് കളിക്കളത്തിൽ നിറഞ്ഞു നിന്നത്. 177 പന്തുകൾ നേരിട്ട കെയ്ൻ വില്യംസൺ 49 റൺസ് ആണ് നേടിയത്. പല തവണ മഴ ശല്യപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ചെറുതെങ്കിലും 32 റൺസിന്റെ നിർണായക ലീഡ് നേടാൻ ന്യൂസിലൻഡിന് കഴിഞ്ഞതിന്റെ കാരണങ്ങളിലൊന്ന് കിവീസ് ക്യാപ്റ്റന്റെ മനഃസ്ഥൈര്യവും നിശ്ചയദാർഢ്യവും ആണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഇഷാന്ത് ശർമയുടെ പന്തിൽ ഒടുവിൽ വിക്കറ്റ് നഷ്ടപ്പെടുന്നത് വരെ കെയ്ൻ വില്യംസൺ ഇന്ത്യൻ കളിക്കാരെ മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കാണികളെക്കൂടിയാണ് നിരാശരാക്കിയത് എന്നതാണ് വസ്തുത.

കെയ്‌നിനെ ക്രീസിൽ നിന്ന് പവലിയനിലേക്ക് തിരിച്ചയയ്ക്കാൻ ഒരു ആരാധകൻ സോനു സൂദിന്റെ സഹായം അഭ്യർത്ഥിക്കുന്ന കാഴ്ചയ്ക്ക് വരെ ട്വിറ്റർ സാക്ഷ്യം വഹിച്ചു. @sagarcasm എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ ബോളിവുഡ് താരം സോനു സൂദിനോട് സഹായം അഭ്യർത്ഥിച്ചത്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ മൂലം അവശതയനുഭവിച്ച ഇന്ത്യൻ പൗരന്മാർക്ക് സഹായം എത്തിച്ചു നൽകാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു സോനു സൂദ്. "ഹലോ @SonuSood, ദയവായി വില്യംസണെ പവലിയനിലേക്ക് തിരിച്ചയയ്ക്കൂ" എന്നതായിരുന്നു സോനു സൂദിനെ അഭിസംബോധന ചെയ്തുകൊണ്ട് ആ ട്വിറ്റർ ഉപയോക്താവ് കുറിച്ച ലളിതമായ ട്വീറ്റ്.

ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ വില്യംസൺ ഔട്ടാവുകയായിരുന്നു. അതേത്തുടർന്ന് സോനു സൂദ് ഈ ക്രിക്കറ്റ് ആരാധകന് രസകരമായ ഒരു മറുപടിയും നൽകി. "അദ്ദേഹത്തെ തിരിച്ചയയ്ക്കാൻ കഴിയുന്ന കരുത്തരായ കളിക്കാരാണ് ഇന്ത്യൻ ടീമിനുള്ളത്. നോക്കൂ, അദ്ദേഹം മടങ്ങിയിരിക്കുന്നു" എന്നായിരുന്നു സോനു സൂദിന്റെ മറുപടി.

തെറ്റായ ജേഴ്‌സി അണിഞ്ഞു വന്ന് കളിക്കളത്തിൽ പന്തെറിഞ്ഞതിന്റെ പേരിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ബുമ്രയും വാർത്തകളിൽ ഇടം നേടിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ജേഴ്‌സിയ്ക്ക് പകരം ഇന്ത്യയുടെ പതിവ് ടെസ്റ്റ് ക്രിക്കറ്റ് ജേഴ്‌സി അണിഞ്ഞാണ് താരം പന്തെറിയാൻ എത്തിയത്. ആ ജേഴ്‌സിയിൽ പ്രധാന സ്‌പോൺസറുടെ പേര് മധ്യത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. തെറ്റായ ജേഴ്‌സിയിൽ ഒരു ഓവർ പന്തെറിഞ്ഞതിന് ശേഷം അദ്ദേഹം വേഗത്തിൽ ഡ്രെസ്സിങ് റൂമിലേക്ക് പോയി ശരിയായ ജേഴ്‌സി ധരിച്ച് തിരികെ എത്തുകയായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്‌ ഇന്ത്യന്‍ ടീം. രണ്ടാം ഇന്നിങ്‌സില്‍ വെറും 138 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് നേരെ ഉയര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നത്. 170 റണ്‍സ് നേടുമ്പോഴേക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം കൂടാരം കയറി. 41 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്റ്റാര്‍ പേസര്‍ ടിം സൗത്തിയുടെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഥ കഴിച്ചത്. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും കെയ്ല്‍ ജാമിസണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.
Published by: Sarath Mohanan
First published: June 23, 2021, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories