ലണ്ടൻ: ബാങ്കുകളിൽ നിന്നും കോടികൾ വായ്പയെടുത്ത് നാടുവിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനിൽ നടന്ന ഇന്ത്യാ-ഓസ്ട്രേലിയ മത്സരം കാണാനെത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകൾ വിജയ് മല്യയെ കള്ളൻ എന്ന് വിളിച്ച് കൂവിയത്. കെന്നിങ്ടൺ ഓവൽ സ്റ്റേഡിയത്തിലെത്തിയ വിജയ് മല്യയെക്കെതിരെ വൻ പ്രതിക്ഷേധമാണ് ഇന്ത്യക്കാരായ കാണികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സ്റ്റേഡിയത്തിലേക്ക് വന്ന വിജയ് മല്യയെ ഇന്ത്യയിൽനിന്നുള്ള മാധ്യമപ്രവർത്തകർ വളഞ്ഞിരുന്നു. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കളി കാണാനാണ് താൻ ഇവിടെ വന്നതെന്നായിരുന്നു വിജയ് മല്യയുടെ മറുപടി. കേസ് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ജൂലൈയിൽ നടക്കുന്ന വാദംകേൾക്കലിനുള്ള തയ്യാറെടുപ്പിലാണെന്ന് വിജയ് മല്യ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
2016 മാർച്ചിലാണ് വിജയ് മല്യ ഇന്ത്യയിൽനിന്ന് ബ്രിട്ടണിലേക്ക് കടന്നത്. അടുത്തിടെ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടനിലെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലും കോടതി തള്ളിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket fans, ICC Cricket World Cup 2019, India vs Australia Match, Ovel Cricket Stadium, Vijay mallya, ഇന്ത്യ-ഓസ്ട്രേലിയ മത്സരം, വിജയ് മല്യ, വിജയ് മല്യയ്ക്ക് കൂക്കിവിളി