ആരൊക്കെയാണ് സമിയെ കാലു എന്ന് വിളിച്ചത്; വംശീയമായി അധിക്ഷേപിച്ചവരിൽ ഇന്ത്യൻ താരവും?

സമിയ്ക്കും ഭുവനേശ്വർകുമാറിനൊപ്പമുള്ള ചിത്രം പോസ്റ്റുചെയ്തശേഷം 'ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ് എന്നാണ് ഇന്ത്യൻ പേസറുടെ വിശേഷണം

News18 Malayalam | news18-malayalam
Updated: June 10, 2020, 7:25 AM IST
ആരൊക്കെയാണ് സമിയെ കാലു എന്ന് വിളിച്ചത്; വംശീയമായി അധിക്ഷേപിച്ചവരിൽ ഇന്ത്യൻ താരവും?
ഡാരൻ സമി
  • Share this:
ഇന്ത്യയിൽ ഐപിഎല്ലിനിടെ വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന വിൻഡീൻ മുൻ ക്യാപ്റ്റൻ ഡാരൻ സമിയുടെ ആരോപണം ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കുന്നു. സമിയെ കാലു എന്ന് വിളിച്ച് വംശീയ അധിക്ഷേപം നടത്തിയവരിൽ ഇന്ത്യൻ താരങ്ങളുമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് കളിപ്രേമികൾ. ഇഷാന്ത് ശർമ്മയാണ് ഇതിൽ ഒരാളെന്ന് ക്രിക്കറ്റ് ആരാധകർ പറയുന്നു. 2013-14 കാലത്ത് സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കളിക്കുന്നതിനിടെയാണ് താൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നതെന്ന് സമി വെളിപ്പെടുത്തിയത്.

അക്കാലത്തെ ഇഷാന്ത് ശർമ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇതിൽ സമിയെ ഇഷാന്ത് കാലു എന്ന് വിളിക്കുന്നുണ്ട്. സമിയ്ക്കും ഭുവനേശ്വർകുമാറിനൊപ്പമുള്ള ചിത്രം പോസ്റ്റുചെയ്തശേഷം 'ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ് എന്നാണ് ഇഷാന്തിന്‍റെ വിശേഷണം.
 
View this post on Instagram
 

Me, bhuvi, kaluu and gun sunrisers


A post shared by Ishant Sharma (@ishant.sharma29) on

TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണിന് ജന്മദിനാശംസ നേർന്ന സമിയുടെ പോസ്റ്റിൽ ഓർക്കുന്നുണ്ടോ ഡാർക്ക് കാലു എന്ന് ചോദിച്ചിട്ടുണ്ട്. ലക്ഷ്മണും സമിയെ അങ്ങനെ വിളിച്ചിരുന്നുവോയെന്നാണ് ആരാധകർ സംശയിക്കുന്നത്.ഇന്ത്യയിൽ അധിക്ഷേപിക്കപ്പെട്ടിരുന്ന കാര്യം അന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് വെളിപ്പെടുത്തലിൽ സമി പറഞ്ഞത്. എന്നാൽ ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ അതിനെക്കുറിച്ച് അറിഞ്ഞത്. ഹൈദരാബാദില്‍ കളിക്കുമ്പോള്‍ കാണികള്‍ തന്നെ കാലു എന്ന് വിളിച്ചിരുന്നു. ശ്രീലങ്കന്‍ താരം തിസരാ പെരേരയെയും കാണികള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും സമി പറയുന്നു. എന്നാല്‍ കാലുവിന്റെ അര്‍ത്ഥം കരുത്തര്‍ എന്നാണ് താന്‍ കരുതിയത്. പിന്നീടാണ് അത് ആളുകളെ താഴ്ത്തി പറയുന്ന വാക്കാണെന്ന് അറിഞ്ഞത്.

''ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്. ഒരുപാടുപേരുടെ സ്നേഹവും ലഭിച്ചിട്ടുണ്ട്. ഞാൻ കളിച്ച ഇടങ്ങളിലെല്ലാം ഡ്രസ്സിംഗ് റൂമിൽ എന്നെ എല്ലാവരും ചേർത്തുപിടിച്ചിട്ടുണ്ട്.''- ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സമി പറയുന്നു. ''ഇത് എല്ലാവർക്കും ബാധകമല്ല. എന്നെ ചിലർ വിളിച്ചിരുന്ന പേര് യഥാർത്ഥത്തിൽ കറുത്ത ആളുകളെ താഴ്ത്തിക്കെട്ടാനുള്ളതാണെന്ന് പിന്നീടാണ് മനസിലാക്കിയത്''- സമി കൂട്ടിച്ചേർത്തു.
TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
ആ വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. സഹതാരങ്ങൾ ആ പേര് വിളിച്ചശേഷം എപ്പോഴും ചിരിക്കുമായിരുന്നു. ആ പേര് വിളിച്ചവർക്കൊക്കെ താൻ മെസേജ് അയക്കും. അത് മോശം അർത്ഥത്തിലാണോ ഉപയോഗിച്ചതെന്ന് അറിയണം. അങ്ങനെ ആണെങ്കിൽ അത് എന്നെ നിരാശനാക്കും- സമി പറഞ്ഞു.

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് ക്യാംപയിനില്‍ പങ്കാളിയായാണ് സമി പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലിനോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സമി ആവശ്യപ്പെട്ടിരുന്നു.
First published: June 10, 2020, 7:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading