HOME /NEWS /Sports / ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിൽ തുടക്കം

ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിൽ തുടക്കം

അടുത്തിടെയായി രാജ്യത്ത് ക്രിക്കറ്റിലുള്ള പ്രചാരത്തിന് വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ കളിക്കുന്നുമുണ്ട്.

അടുത്തിടെയായി രാജ്യത്ത് ക്രിക്കറ്റിലുള്ള പ്രചാരത്തിന് വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ കളിക്കുന്നുമുണ്ട്.

അടുത്തിടെയായി രാജ്യത്ത് ക്രിക്കറ്റിലുള്ള പ്രചാരത്തിന് വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ കളിക്കുന്നുമുണ്ട്.

  • Share this:

    ക്രിക്കറ്റിനെ (Cricket) ഒളിമ്പിക്‌സിൽ (Olympics) ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഏറെ നാളായി ശ്രമിക്കുന്നു. ഏറെ നാളത്തെ ശ്രമങ്ങൾക്ക് ഫലം കാണുന്നതിന്റെ സൂചനകളാണ് റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ (2028 Los Angeles Olympics) ക്രിക്കറ്റും ഉൾപ്പെട്ടേക്കുമെന്നാണ് സൂചനകൾ. 2024-ലെ ടി20 ലോകകപ്പിന്റെ (ICC T20 World Cup 2024) സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടാനുള്ള സാധ്യതകൾ വർധിച്ചത്. 2024 ൽ നടക്കുന്ന ഈ ലോകകപ്പ് വെസ്റ്റ് ഇൻഡീസും (West Indies) അമേരിക്കയും (America) സംയുക്തമായാണ് സംഘടിപ്പിക്കുക.

    നിലവിൽ ഐസിസിയുടെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് അമേരിക്കയെങ്കിലും അടുത്തിടെയായി രാജ്യത്ത് ക്രിക്കറ്റിലുള്ള പ്രചാരത്തിന് വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ കളിക്കുന്നുമുണ്ട്. ഇതിനുപുറമെ, ക്രിക്കറ്റ് പ്രചാരത്തിലുള്ള മറ്റ് രാജ്യങ്ങളിലെ കളിക്കാർ അമേരിക്കയിലേക്ക് താമസം മാറ്റുകയും രാജ്യത്തെ ക്രിക്കറ്റ് ശൃംഖലയുടെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദാണ് ഈ പട്ടികയിലെ പ്രമുഖ താരം.

    2024ൽ ലോകകപ്പ് നടത്തുന്നതിലൂടെ ക്രിക്കറ്റിന് വേണ്ടി അമേരിക്കയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയുണ്ടെന്ന് ഐസിസിക്ക് കണക്കെടുക്കാൻ കഴിയും. ഇവയ്‌ക്കെല്ലാം പുറമെ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്ന ആളുകളുടെ എണ്ണത്തിലും രാജ്യത്ത് വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവർക്ക് ക്രിക്കറ്റ് മത്സരങ്ങൾ നേരിട്ട് കാണാൻ കൂടിയൊരു അവസരമാണ് ഇതിലൂടെ ഒരുങ്ങുക. ഇന്ത്യയുടേയും വെസ്റ്റ് ഇൻഡീസിന്റെയും അന്താരാഷ്ട്ര മത്സരങ്ങൾക്ക് പുറമെ മറ്റ് പല അന്താരാഷ്ട്ര മത്സരങ്ങളും അമേരിക്കയിൽ നടക്കാറുണ്ട്.

    ടി10 ലീഗ് ഉൾപ്പെടുത്താം:

    ടി10 ലീഗ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താം. എന്നാൽ, 10 ഓവർ അടിസ്ഥാനമാക്കിയ ഈ ഫോർമാറ്റ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നിട്ടില്ല. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി യുഎഇയിൽ വിജയകരമായ രീതിയിൽ ടി10 ലീഗ് സംഘടിപ്പിക്കുകയും ഐസിസി അത് അംഗീകരിക്കുകയും ചെയ്തു. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഐസിസി ടെസ്റ്റ്, ഏകദിനം, ടി20 എന്നിവ മാത്രമാണ് സംഘടിപ്പിക്കുന്നത്. എന്നാൽ ഒളിമ്പിക്‌സിന്റെ ഘടന പരിഗണിക്കുമ്പോൾ ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റായ ടി10 ലീഗ് പരിഗണിക്കുന്നതായിരിക്കും അഭികാമ്യം.

    ഒളിമ്പിക്സിൽ ക്രിക്കറ്റിൽ അവസാനമായി മെഡലുകൾ നൽകിയത് 1990ൽ

    1900-ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെട്ടിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ ഭാഗമാകാൻ രണ്ട് ടീമുകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഫ്രഞ്ച് അത്‌ലറ്റിക് ക്ലബ് യൂണിയനെ പരാജയപ്പെടുത്തി ബ്രിട്ടനായിരുന്നു അന്ന് സ്വർണം നേടിയത്. അതിന് ശേഷം ഒളിമ്പിക്‌സിൽ ഇടം നേടാൻ ക്രിക്കറ്റിന് കഴിഞ്ഞിട്ടില്ല.

    ഒളിമ്പിക്സിന് പുറമെ കോമൺവെൽത്ത് ഗെയിംസിലും ക്രിക്കറ്റ് ഉൾപ്പെട്ടിട്ടുണ്ട്. 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ടി20 മത്സരങ്ങൾ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരണം ലഭിച്ചിരുന്നു.

    First published:

    Tags: Cricket, Icc, Olympics