• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ഒന്നും അസാധ്യമല്ല'; ഫുട്‌ബോളില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

'ഒന്നും അസാധ്യമല്ല'; ഫുട്‌ബോളില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടമെന്ന് റൊണാൾഡോ

 • Share this:

  ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ഘാനക്കെതിരെ ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുതിയ റെക്കോര്‍ഡ്. അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരിക്കുകയാണ്. ഈ സന്തോഷം മാധ്യമങ്ങളുമായി അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. ഇത്രയും വലിയൊരു വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു.

  ”സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കാത്ത ഒരു നേട്ടത്തിനുടമയായതില്‍ സന്തോഷമുണ്ട്. അസാധ്യമായത് ഒന്നുമില്ല എന്നതിന് തെളിവാണിത്. പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് തോന്നുന്ന അഭിമാനം നിർവചിക്കാൻ ആകാത്തതാണ്. രാജ്യത്തിന് വേണ്ടി നേടുന്ന ഓരോ ഗോളിലും ഞാന്‍ അനുഭവിക്കുന്ന സന്തോഷം വലുതാണ്. ഈ വിജയം എന്റെ ജനതയ്ക്കായി സമര്‍പ്പിക്കുന്നു. നമുക്ക് മുന്നോട്ട് പോകാം. ഇതൊരു തുടക്കം മാത്രമാണ്,” റൊണാള്‍ഡോ പറഞ്ഞു.

  ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍ സ്‌കോററില്‍ ഒരാളാണ് റൊണാള്‍ഡോ. ഇതുവരെ ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് 18 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2006ല്‍ ഇറാനെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം തന്റെ ആദ്യ ഗോള്‍ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു.

  ഇപ്പോള്‍ നടക്കുന്ന ഖത്തര്‍ വേള്‍ഡ് കപ്പില്‍ മത്സരത്തിന്റെ 65-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ നിര്‍ണ്ണായക ലീഡ്. എന്നാല്‍ റൊണാള്‍ഡോയ്ക്കെതിരായ മുഹമ്മദ് സാലിസുവിന്റെ വെല്ലുവിളിക്ക് റഫറി ഇസ്മായില്‍ എല്‍ഫത്ത് പോര്‍ച്ചുഗലിന് പെനാല്‍റ്റി അനുവദിച്ചതിനെ തുടര്‍ന്നാണ് ഗോള്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ സ്ഥിതി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല. എട്ടാം മിനിറ്റില്‍ ഘാനയുടെ ആന്ദ്ര ഐയ്യൂ ഒരു ഗോള്‍ നേടി സമനിലയില്‍ ആയതോടെ മത്സരം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അങ്ങനെ പര്യവസാനിപ്പിക്കാന്‍ പോര്‍ച്ചുഗല്‍ തയ്യാറായില്ല. കളിയുടെ അടുത്ത 7 മിനിറ്റിനുള്ളില്‍ 2 ഗോളുകള്‍ പോര്‍ച്ചുഗല്‍ നേടുകയും ചെയ്തു. 89-ാം മിനിറ്റില്‍ ഘാനയുടെ ഭാഗത്ത് നിന്ന് ഒരു തിരിച്ചടിയുണ്ടായെങ്കിലും പോര്‍ച്ചുഗലിനെ പൂര്‍ണ്ണമായി നിലംപതിപ്പിക്കാന്‍ പോന്നതായിരുന്നില്ല അത്.

  Also Read- ബയേൺ മുതൽ ചെൽസി വരെ; റൊണാൾഡോയ്ക്ക് പിന്നാലെ വമ്പൻമാർ

  കഴിഞ്ഞദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റൊണാള്‍ഡോ പടിയിറങ്ങിയത്. താരവും ക്ലബും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാള്‍ഡോയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു. ക്ലബ്ബിനും കോച്ചിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ റൊണാള്‍ഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് താരവും ക്ലബ്ബും വഴി പിരിയുന്നത്.

  സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണെറ്റഡ് വിട്ടു. താരവും ക്ലബും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാള്‍ഡോയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തു. ക്ലബ്ബിനും കോച്ചിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ റൊണാള്‍ഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് താരവും ക്ലബ്ബും വഴി പിരിയുന്നത്.
  Also Read- ഡ്രേക്ക് മാൻഡ്രേക്കായോ? ലോകകപ്പിൽ കാനഡ തോറ്റതിന് ഗായകൻ കാരണമെന്ന് ആരാധകർ

  പരസ്പര ധാരണപ്രകാരമാണ് ക്ലബ്ബും താരവും വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

  ക്ലബ്ബിന്റെ പരിശീലകന്‍ എറിക് ടെന്‍ ഹാഗും മറ്റ് മുതിര്‍ന്ന അംഗങ്ങളും ക്ലബ്ബില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ചുവെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചു. പിഴേയ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ആരോപണങ്ങള്‍.

  എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ലെന്നുമാണ് അഭിമുഖത്തില്‍ റൊണാള്‍ഡോ വ്യക്തമാക്കിയത്. യുവന്റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്.

  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ അരിശംപൂണ്ട് റൊണാള്‍ഡോ മത്സരം പൂര്‍ത്തീകരിക്കും മുന്‍പ് ഗ്രൗണ്ട് വിട്ടുപോയിരുന്നു. ഇക്കാരണത്താല്‍ അടുത്ത മത്സരത്തില്‍ നിന്ന് ടെന്‍ ഹാഗ് താരത്തെ വിലക്കുകയും ചെയ്തു. ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായ സംഭവമായിരുന്നു ഇത്.

  Published by:Naseeba TC
  First published: