സൗദി സൂപ്പർ കപ്പിൽ നിന്ന് അൽ നാസർ പുറത്ത്. അൽ ഇതിഹാദിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം മത്സരത്തിലും അൽ നാസറിനായി ഗോൾ നേടാനായില്ല. 67–ാം മിനിറ്റിൽ ബ്രസീൽ താരം ടലിസ്കയാണ് അൽ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.
അൽ ഇതിഹാദിനായി റൊമാരിഞ്ഞോ (15–ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരാണാണ് ഗോള്‍ നേടിയത്. 15-ാം മിനിറ്റിൽ മുന്നിലെത്തിയ ഇതിഹാദിനെ സമനിലയിൽ പിടിക്കാനുള്ള സുവർണാവസരം റൊണാള്‍ഡോ പാഴാക്കി. പിന്നീട് അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ അൽ ഇതിഹാദ് പ്രതിരോധം കടുപ്പിച്ചതോടെ ലക്ഷ്യം കണാനായില്ല.
ഫെബ്രുവരി മൂന്നിന് അൽ ഫത്തെയ്ക്കെതിരെ സൗദി പ്രോ ലീഗിലാണ് അൽ നാസറിന്റെ അടുത്ത പോരാട്ടം. കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരെ റിയാദ് ഓൾ സ്റ്റാർസ് ടീമിനായി കളിക്കാനിറങ്ങിയ റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു. മത്സരം 5-4ന് അൽ നാസർ പരാജയപ്പെട്ടെങ്കിലും മെസി-റൊണാൾഡോ പോരാട്ടത്തിന് വീണ്ടും സാക്ഷിയാകാൻ കഴിഞ്ഞ ആഘോഷത്തിലായിരുന്നു ആരാധകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cristiano ronaldo, Football match