ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് (Cristiano Ronaldo) 'ഇരട്ട' നേട്ടം. തന്റെ ദാമ്പത്യ ജീവിതത്തിലാണ് റൊണാൾഡോ ഈ ഇരട്ട നേട്ടം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഇരട്ടക്കുട്ടികളുടെ അച്ഛൻ ആവാൻ ഒരുങ്ങുന്ന സന്തോഷം റൊണാൾഡോ തന്നെയാണ് ആരാധകരെ അറിയിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ( Manchester United) പോർച്ചുഗൽ (Portugal) താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, താനും തന്റെ പങ്കാളി ജോർജിന റോഡ്രിഗസും(Georgina Rodriguez) ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 36 വയസുകാരനായ പോർച്ചുഗൽ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
“ഞങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് തുളുമ്പുകയാണ് - നിങ്ങളെ വേഗം കാണുവാനായി ഞങ്ങൾ കാത്തിരിക്കുന്നു” ഇരട്ടക്കുട്ടികളാണ് പിറക്കാൻ പോകുന്നത് എന്ന സൂചന നൽകുന്ന അൾട്രാസൗണ്ട് സ്കാനിംഗ് ചിത്രങ്ങളുമായി റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി റൊണാൾഡോ കുറിച്ചു.
ഇതിനകം നാലു കുട്ടികളുടെ പിതാവ് ആണ് റൊണാള്‍ഡോ. രണ്ടാമത്തെ ഇരട്ടക്കുട്ടികളാണ് താരത്തിന് പിറക്കാൻ പോകുന്നത്. റൊണാള്‍ഡോയ്ക്കും ജോര്‍ജിനയുടെയും മൂന്ന് വയസ്സുകാരിയായ അലനയോടൊപ്പം 11 വയസുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവ, മാറ്റിയോ എന്നീ കുട്ടികളാണ് താരത്തിനുള്ളത്.
Also read- David Warner| 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതെങ്കിൽ...'; പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന റൊണാൾഡോയെ അനുകരിച്ച് വാർണർ2017ൽ ഒരു അഭിമുഖത്തിൽ തനിക്ക് ഏഴ് കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. അതേസമയം, മാതൃത്വത്തിനായുള്ള തന്റെ ആഗ്രഹം മറ്റെന്തിനേക്കാളും ശക്തമാണെന്നും കൂടുതൽ കുട്ടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും താരത്തിന്റെ പങ്കാളിയായ ജോർജിന കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
2016 മുതൽ റൊണാൾഡോയും ജോർജിനയും തമ്മിൽ പ്രണയത്തിലാണ്. റൊണാൾഡോ റയലിൽ കളിച്ചിരുന്ന കാലത്ത് മാഡ്രിഡിൽ വെച്ച് ഇരുവരും കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.
Also read- ഏറ്റവും മികച്ച ഗോളിനേക്കാൾ ഇഷ്ടം ജോർജിനയുമൊത്തുള്ള നിമിഷങ്ങൾ; ലൈംഗികജീവിതത്തെക്കുറിച്ച് റൊണാൾഡോറൊണാൾഡോ ഈ പോസ്റ്റിട്ട് മിനിട്ടുകൾക്ക് പിന്നാലെ തന്നെ താരത്തിന്റെ അമ്മയായ ഡോളോറസ് അവെയ്റോ റൊണാൾഡോയുടെ പോസ്റ്റിനിടയിൽ ഇപ്രകാരം കുറിച്ചു : 'എന്റെ കൊച്ചുമക്കൾ ആരോഗ്യത്തോടെ ജനിക്കട്ടെ. അതാണ് ഏറ്റവും പ്രധാനം.’ തുടർന്ന് ഇരട്ടക്കുട്ടികളുടെ അൾട്രാസൗണ്ട് സ്കാനിന്റെ ചിത്രങ്ങൾ റൊണാൾഡോയെയും പങ്കാളിയെയും അഭിനന്ദിക്കുന്നതായി അറിയിച്ചുകൊണ്ട് അവരുടെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചു. 66 വയസ്സുകാരിയായ റൊണാൾഡോയുടെ 'അമ്മ കഴിഞ്ഞ വർഷം സംഭവിച്ച പക്ഷാഘാതത്തിൽ നിന്നും പൂർണ മുക്തയായി വരുന്നതേയുള്ളൂ. റൊണാൾഡോ യുവന്റസിൽ കളിച്ചിരുന്ന കാലത്താണ് താരത്തിന്റെ അമ്മയ്ക്ക് ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന ഈ ആഘാതം ഉണ്ടായത്.
Summary : Cristiano Ronaldo and his partner Georgina Rodriguez expecting twins
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.