നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പോർച്ചുഗലിന്റെ ജയം; പെപ്പെയുടെ വിജയാഘോഷം സെക്യൂരിറ്റി ജീവനക്കാരനൊപ്പം - വൈറൽ വീഡിയോ

  പോർച്ചുഗലിന്റെ ജയം; പെപ്പെയുടെ വിജയാഘോഷം സെക്യൂരിറ്റി ജീവനക്കാരനൊപ്പം - വൈറൽ വീഡിയോ

  ഗോൾ നേടിയ ആഹ്ളാദത്തിൽ ത്രോ ലൈനിലേക്ക് ഓടിയെത്തിയ റൊണാൾഡോയ്ക്ക് പിന്നാലെയെത്തിയ പെപ്പെ സെക്യൂരിറ്റി ജീവനക്കാരന്റെ തോളിൽ കയ്യിട്ട് അദ്ദേഹത്തെ മറ്റ് പോർച്ചുഗീസ് താരങ്ങളോടോപ്പം ചേർത്ത് വിജയം ആഘോഷിക്കുകയായിരുന്നു.

  Credits: Twitter

  Credits: Twitter

  • Share this:
   ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയർലൻഡിനെതിരെ തകർപ്പൻ ജയമായിരുന്നു പോർച്ചുഗൽ നേടിയത്. പോർച്ചുഗീസ് ടീമിലെ സൂപ്പർ സ്റ്റാറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്തരാഷ്ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്.

   റൊണാൾഡോയുടെ റെക്കോർഡ് നേട്ടത്തിന്റെ പേരിൽ ചർച്ചയായ മത്സരം ഇപ്പോൾ റൊണാൾഡോയുടെ സഹതാരമായ പെപ്പെയുടെ വിജയാഘോഷത്തിന്റെ പേരിൽ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി കൊണ്ടിരിക്കുകയാണ്. റൊണാൾഡോ മത്സരത്തിൽ ഇരട്ട ഗോൾ നേടി റെക്കോർഡും ഒപ്പം പോർച്ചുഗലിന്റെ വിജയവും ഉറപ്പിച്ച നിമിഷത്തിലാണ് പെപ്പെയുടെ ഈ രസകരമായ വിജയാഘോഷം പിറന്നത്.


   ഗോൾ നേടിയ ആഹ്ളാദത്തിൽ ത്രോ ലൈനിലേക്ക് ഓടിയെത്തിയ റൊണാൾഡോയ്ക്ക് പിന്നാലെയെത്തിയ പെപ്പെ സെക്യൂരിറ്റി ജീവനക്കാരന്റെ തോളിൽ കയ്യിട്ട് അദ്ദേഹത്തെ മറ്റ് പോർച്ചുഗീസ് താരങ്ങളോടോപ്പം ചേർത്ത് വിജയം ആഘോഷിക്കുകയായിരുന്നു. ഫുട്‍ബോളിൽ ഗോളടിയിൽ ചരിത്ര മുഹൂർത്തം പിറന്ന സമയത്ത് പോർച്ചുഗീസ് താരങ്ങളോടൊപ്പം ആ ജീവനക്കാരനേയും പെപ്പെ ഒപ്പം ചേർക്കുകയായിരുന്നു. പെപ്പെ തോളിൽ കയ്യിട്ട് വിജയം ആഘോഷിക്കുമ്പോഴും ആ സെക്യൂരിറ്റി ജീവനക്കാരൻ തന്റെ ജോലി നിറവേറ്റുകയാണ്‌ ചെയ്തത്. അദ്ദേഹത്തിന് നൽകിയ സ്ഥാനത്ത് നിന്നും ഒരടി പോലും മാറാതെ താരങ്ങളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ജാഗരൂകനായി തന്നെ അയാൾ നിന്നു.

   Also read- Cristiano Ronaldo | ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍; ചരിത്രം തിരുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

   മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ റൊണാൾഡോ, ഇറാന്റെ അലി ദെയിയെ മറികടന്നാണ് അന്തരാഷ്ട്ര ഫുട്‍ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്. 109 ഗോളുകളാണ് അലി ദെയിയുടെ സമ്പാദ്യം.

   അതേസമയം, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോർച്ചുഗൽ ജയം നേടിയ മത്സരത്തിൽ അയർലൻഡ് ആയിരുന്നു ആദ്യം ലീഡെടുത്തത്. 45ാം മിനിറ്റില്‍ ജോണ്‍ ഇഗന്റെ ഗോളിലൂടെയാണ് അയര്‍ലാന്‍ഡ് ലീഡ് എടുത്തത്. എന്നാല്‍ 89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും നേടിയ ഗോളുകളിലൂടെ പോർച്ചുഗൽ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ടീമിന് ജയം സമ്മാനിക്കുകയായിരുന്നു.

   തന്റെ പഴയകാല ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ തന്റെ രാജ്യത്തിനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ ഫുട്‍ബോളിലെ മികച്ച റെക്കോർഡ് സ്വന്തമാക്കൻ കഴിഞ്ഞത് റൊണാൾഡോയ്ക്ക് ഇരട്ടിമധുരമായി. 12 വർഷങ്ങൾക്ക് ശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരാധകരെ കാണാനും ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ എത്തുമെന്നും യുണൈറ്റഡ് അറിയിച്ചു.
   Published by:Naveen
   First published: