Cristiano Ronaldo | ആരുമായും സമ്പര്‍ക്കമുണ്ടായിട്ടില്ല; ഇറ്റാലിയന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

എല്ലാ മാനദണ്ഡങ്ങളും താന്‍ പാലിച്ചിട്ടുണ്ട്‌. അത്‌ തുടരുകയും ചെയ്യും. ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം തനിക്കുണ്ട്‌.

News18 Malayalam
Updated: October 17, 2020, 2:42 PM IST
Cristiano Ronaldo | ആരുമായും സമ്പര്‍ക്കമുണ്ടായിട്ടില്ല; ഇറ്റാലിയന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Cristiano Ronaldo
  • Share this:
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ഇറ്റാലിയന്‍ കായികമന്ത്രിയുടെ ആരോപണത്തിന്‌ മറുപടിയുമായി താരം. സോഷ്യല്‍മീഡിയ പോസ്‌റ്റിലൂടെയാണ്‌ താരം മന്ത്രിയുടെ ആരോപണത്തിന്‌ പരിഹാസരൂപേണ മറുപടി നല്‍കിയത്‌.

"ഇറ്റലിയിലുള്ള ഒരു മാന്യന്‍, അദ്ദേഹത്തിന്റെ പേര്‌ പറയുന്നില്ല, ഞാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചില്ലെന്നാണ്‌ പറഞ്ഞത്‌. തീര്‍ത്തും അസംബന്ധമാണിത്‌." ഇന്‍സ്റ്റഗ്രാം പോസ്‌റ്റില്‍ റൊണാള്‍ഡോ വ്യക്തമാക്കി.

എല്ലാ മാനദണ്ഡങ്ങളും താന്‍ പാലിച്ചിട്ടുണ്ട്‌. അത്‌ തുടരുകയും ചെയ്യും. ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം തനിക്കുണ്ട്‌. എല്ലാം നിയമാനുസൃതമാണ്‌ ചെയ്‌തതെന്നും പോസ്‌റ്റില്‍ റൊണാള്‍ഡോ പറഞ്ഞു.

യുവേഫ നാഷന്‍സ്‌ ലീഗ്‌ കളിക്കാന്‍ എത്തിയതിനിടയിലാണ്‌ റൊണാള്‍ഡോയ്‌ക്ക്‌ കോവിഡ്‌ ബാധിച്ചത്‌. തുടര്‍ന്ന്‌ പോര്‍ച്ചുഗലില്‍ നിന്ന്‌ സ്വകാര്യ വിമാനത്തിലാണ്‌ താരം ഇറ്റലിയിലേക്ക്‌ പോയത്‌. എന്നാല്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാണ്‌ ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍ചെന്‍സോ സ്‌പദഫോറയുടെ ആരോപണം.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ റൊണാള്‍ഡോ മടങ്ങിയതെന്ന്‌ യുവന്റസ്‌ പ്രസിഡന്റും അറിയിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ്‌ താരത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.
Published by: Naseeba TC
First published: October 17, 2020, 2:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading