ഇന്റർഫേസ് /വാർത്ത /Sports / Ballon d'Or | അയാൾ പറഞ്ഞത് കളവ്; ബാലൺ ഡി ഓർ എഡിറ്റർക്കെതിരെ ആഞ്ഞടിച്ച് റൊണാൾഡോ

Ballon d'Or | അയാൾ പറഞ്ഞത് കളവ്; ബാലൺ ഡി ഓർ എഡിറ്റർക്കെതിരെ ആഞ്ഞടിച്ച് റൊണാൾഡോ

Cristiano Ronaldo (Instagram)

Cristiano Ronaldo (Instagram)

മെസ്സിയെക്കാൾ കൂടുതൽ പുരസ്‌കാരങ്ങൾ നേടിയേ അടങ്ങൂ എന്ന ചിന്ത തനിക്കില്ല, ഫെറെയുടെ വാദങ്ങൾ അംഗീകരിക്കാനാവില്ല

  • Share this:

ബാലൺ ഡി ഓർ (Ballon d'Or) പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്‌ബോൾ (France Football) മാഗസിന്റെ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയെ രൂക്ഷമായി വിമർശിച്ച് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) രംഗത്ത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് റൊണാൾഡോ ഫെറെയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെക്കാൾ (Lionel Messi) കൂടുതൽ ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടി ഫുട്ബോളിൽ നിന്നും വിരമിക്കുക എന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലക്ഷ്യമെന്ന് പറഞ്ഞ ഫെറെയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് റൊണാൾഡോ രംഗത്ത് എത്തിയത്. മെസ്സിയെക്കാൾ കൂടുതൽ പുരസ്‌കാരങ്ങൾ നേടിയേ അടങ്ങൂ എന്ന ചിന്ത തനിക്കില്ലെന്നും ഫെറെ പറഞ്ഞത് കളവാണെന്നുമാണ് റൊണാൾഡോ വ്യക്തമാക്കിയത്.

ഇതിനുപുറമെ മെസ്സിയുമായി തനിക്കുള്ള ‘സ്പർദ്ധ’യെക്കുറിച്ചു ഫെറെ നുണപ്രചാരണം നടത്തുകയാണെന്നും ഇത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് -

"ഇന്നത്തെ സംഭവങ്ങൾ, ഫെറെ കഴിഞ്ഞ ആഴ്ച നടത്തിയ പ്രസ്താവനകളെ വിശദീകരിക്കുന്നതാണ്‌. എന്റെ കരിയറിലെ ഏക അഭിലാഷം, മെസ്സിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടുക എന്നതാണ് എന്നായിരുന്നു ഫെറെയുടെ അവകാശ വാദം. ഫെറെ പറഞ്ഞത് കളവാണ്. സ്വന്തം പ്രശസ്തിക്ക് വേണ്ടിയും മാസികയുടെ പ്രശസ്തിക്ക് വേണ്ടിയുമാണ് അദ്ദേഹം കളവ് പറയുന്നത്. ബാലൺ ഡി ഓർ പോലുള്ള ഒരു പുരസ്‌കാരം ഏർപ്പെടുത്തുന്ന ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. ഫ്രാൻസ് ഫുട്ബോൾ മാഗസിനേയും ബാലൺ ഡി ഓർ പുരസ്കാരത്തെയും ബഹുമാനിക്കുന്ന എല്ലാവരോടുമുള്ള നിന്ദയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പുരസ്കാര ദാനത്തിന് ഞാൻ എത്താതിരുന്നത് സംബന്ധിച്ച് ഫെറെ പറഞ്ഞ വാദവും കള്ളമാണ്. നിലവിലില്ലാത്ത ക്വാറന്റീൻ വ്യവസ്ഥ ഉയർത്തിക്കാണിച്ചാണ് ഞാൻ ചടങ്ങിന് എത്താതിരുന്നത് എന്നാണ് ഫെറെ പറഞ്ഞത്. ഫുട്ബോളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്നവരെ ഞാൻ എന്നും അഭിന്ദിച്ചിട്ടേ ഇള്ളൂ. കരിയറിന്റെ തുടക്കം മുതൽ ഈ ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് നിലനിർത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാൻ ആർക്കും എതിരായി നിൽക്കുന്ന വ്യക്തിയല്ല.


ഫുട്ബോൾ രംഗത്ത് ഞാൻ നേടിയിട്ടുള്ള ജയങ്ങളും നേടാൻ പോകുന്നവയുമുൾപ്പെടെ എല്ലാം എനിക്ക് വേണ്ടിയും ഞാൻ പ്രതിനിധാനം ചെയ്യുന്ന ക്ലബുകൾക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയുമാണ്. ലോക ഫുട്ബോൾ ചരിത്രത്തിൽ എന്റെ പേര് സ്വർണ ലിപികളിൽ കുറിച്ചിടണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

Also read- Ballon d'Or | ഏഴഴകിൽ മിശിഹാ! ബാലൺ ഡി ഓർ സ്വന്തമാക്കി ലയണൽ മെസ്സി

നിലവിൽ ഞാൻ എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള അടുത്ത മത്സരത്തിലാണ് എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു. ലീഗിൽ മുന്നേറാൻ ഇനിയും നമുക്ക് കഴിയും, ഒട്ടും വൈകിയിട്ടില്ല, എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ ഈ സീസൺ നമ്മുടേതാക്കി മാറ്റാൻ നമുക്ക് കഴിയും." - റൊണാൾഡോ കുറിച്ചു.

First published:

Tags: Ballon d'Or, Cristiano ronaldo, Lionel messi