നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ; മത്സരം അവസാനിക്കുന്നതിന് മുമ്പ് റൊണാൾഡോ സ്റ്റേഡിയം വിട്ടു!

  വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ; മത്സരം അവസാനിക്കുന്നതിന് മുമ്പ് റൊണാൾഡോ സ്റ്റേഡിയം വിട്ടു!

  ഇന്‍റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്...

  Ronaldo_juventus

  Ronaldo_juventus

  • Share this:
   മിലാൻ: ഇറ്റാലിയൻ സീരി എയിൽ മത്സരത്തിനിടെ തിരിച്ചുവിളിച്ചതിൽ പ്രതിഷേധിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം അവസാനിക്കുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു. ഇന്‍റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

   മത്സരത്തിന്‍റെ 55-ാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ച് അർജന്‍റീനയുടെ യുവതാരം പൌലോ ഡിബാലയെ കളത്തിലിറക്കിയത്. 22 മിനിട്ടിന് ശേഷം ഡിബാല ഗോളടിക്കുകയും ചെയ്തു. ഈ ഗോളിന് യുവന്‍റസ്, ഇന്‍റർമിലാനെ കീഴടക്കി സീരി എയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

   മൈതാനത്തുനിന്ന് തിരിച്ചുവന്ന റൊണാൾഡോ യുവന്‍റസ് കോച്ച് മൌറിസിയോ സാറിയുമായി കയർത്ത് സംസാരിച്ചശേഷം ഡ്രസിങ് റൂമിലേക്ക് പോയി. മത്സരം അവസാനിക്കാൻ മൂന്ന് മിനിട്ട് ശേഷിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റേഡിയം വിട്ടുപോയെന്നാണ് സ്കൈ സ്പോർട്സ് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നത്.

   എന്നാൽ റൊണാൾഡോയുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് പരിശീലകൻ സാറിയുടെ പ്രതികരണം. മത്സരം അവസാനിക്കുന്നതിന് മുമ്പ് റൊണാൾഡോ സ്റ്റേഡിയം വിട്ടുപോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

   ഇതിന് മുമ്പ് യുവേഫ ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലും റൊണാൾഡോ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ലോക്കോമോട്ടീവ് മോസ്ക്കോയ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.
   First published: