നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Cristiano Ronaldo | റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് യു.എസ് ജഡ്ജി

  Cristiano Ronaldo | റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് യു.എസ് ജഡ്ജി

  2009ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടിരുന്നു.

  cristiano-ronaldo-kathryn-mayorga

  cristiano-ronaldo-kathryn-mayorga

  • Share this:
   12 വര്‍ഷം മുമ്പ് ലാസ് വെഗാസില്‍ നടന്ന സംഭവത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാന്‍ യുഎസ് ജഡ്ജിയുടെ ശുപാര്‍ശ. മജിസ്ട്രേറ്റ് ജഡ്ജ് ഡാനിയല്‍ ആല്‍ബ്രെഗ്റ്റ്‌സാണ് കേസ് അവസാനിപ്പിക്കാനുള്ള റൊണാള്‍ഡോയുടെ ആവശ്യം അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തത്.

   റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ ശുപാര്‍ശയെ സ്വാഗതം ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ ശുപാര്‍ശയെ സ്വാഗതം ചെയ്തിട്ടുണ്ട്. കോടതി ഈ വിഷയത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിയതിലും താരത്തിനെതിരായ കേസ് റദ്ദാക്കാനും ശുപാര്‍ശ ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം മയോര്‍ഗയുടെ അഭിഭാഷകര്‍ പ്രതികരിച്ചിട്ടില്ല.

   2009ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

   പ്രീമിയർ ലീഗിൽ വീണ്ടും പണക്കിലുക്കം; ന്യുകാസിൽ യുണൈറ്റഡിനെ വമ്പൻ വിലയ്ക്ക് വാങ്ങി സൗദി ഗ്രൂപ്പ്

   ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബായ ന്യുകാസിൽ യുണൈറ്റഡ് ഇനി സൗദിയുടെ ഉടമസ്ഥതയിൽ. സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ക്ലബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി പൂർണ ഉടമസ്ഥാവകാശം നേടിയെടുത്തത്. 300 മില്യൺ പൗണ്ട് (2200 കോടി രൂപ) മുടക്കിയാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ക്ലബിന്റെ ഉടമസ്ഥാവകാശം നേടി എടുത്തിരിക്കുന്നത്.

   ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബാണ് ന്യൂകാസില്‍ യുണൈറ്റഡ്. ന്യൂകാസില്‍ ഈസ്റ്റ് എന്‍ഡ്, ന്യൂകാസില്‍ വെസ്റ്റ് എന്‍ഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ല്‍ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാര്‍ക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്. പ്രീമിയർ ലീഗിൽ നാല് തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ന്യുകാസിൽ. എന്നാൽ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ലിവർപൂൾ, ചെൽസി എന്നിങ്ങനെയുള്ള ടീമുകളെ എല്ലാം വമ്പന്മാർ ഏറ്റെടുത്തതോടെ അവരുടെ പണക്കൊഴുപ്പിന് മുന്നിൽ പുറകോട്ട് പോവുകയായിരുന്നു ന്യുകാസിൽ.

   സീസണിൽ പോയിന്റ് ടേബിളിൽ 12ാ൦ സ്ഥാനത്താണ് ന്യുകാസിൽ നിൽക്കുന്നത്. എന്തായാലും ക്ലബിനെ സൗദി ഉടമകൾ ഏറ്റെടുത്തതോടെ ക്ലബിന്റെ പ്രകടനം മെച്ചപ്പെടും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ക്ലബിന്റെ സാമ്പത്തിക ഭദ്രത ഉറപ്പായതോടെ വരും നാളുകളിൽ വമ്പൻ കളിക്കാർ ക്ലബിന്റെ കീഴിൽ അണിനിരന്നേക്കും. ഇതുവഴി വീണ്ടും പ്രീമിയർ ലീഗിലെ മുൻനിരയിലേക്ക് മടങ്ങിയെത്തുക എന്നതാണ് ന്യുകാസിൽ ആരാധകരും സ്വപ്നം കാണുന്നത്. ന്യുകാസിലിനെ ഏറ്റെടുത്തതോടെ പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ഖത്തര്‍ ചാനലായ ബീന്‍ സ്പോര്‍ട്സിന്‍റെ നിരോധവും സൗദി കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}