നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| ആംബാൻഡ്‌ നിലത്തിട്ട ശേഷംകാൽ കൊണ്ട് തട്ടി റൊണാൾഡോ; വിമർശനവുമായി ആരാധകർ

  Euro Cup| ആംബാൻഡ്‌ നിലത്തിട്ട ശേഷംകാൽ കൊണ്ട് തട്ടി റൊണാൾഡോ; വിമർശനവുമായി ആരാധകർ

  മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോൾ ആംബാൻഡ്‌ നിലത്തിടുകയും അതിനെ കാൽകൊണ്ട് തട്ടിക്കളയുകയും ചെയ്‌തു.

  Furious Cristiano Ronaldo throws away his Captain armband

  Furious Cristiano Ronaldo throws away his Captain armband

  • Share this:
   വീണ്ടും ആംബാൻഡ്‌ വിവാദത്തിൽ പെട്ട് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിന് ശേഷം തോൽവിയുടെ നിരാശയിൽ താരം ചെയ്ത പ്രവൃത്തിയാണ് ആരാധകരുടെ വിമർശനത്തിന് കാരണമായിരിക്കുന്നത്.

   നല്ല രീതിയിൽ പൊരുതിയിട്ടും ബെൽജിയത്തിനെതിരായ യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ തോൽവിയേറ്റു വാങ്ങാനായിരുന്നു പോർച്ചുഗലിന്റെ വിധി. റൊണാൾഡോയാടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാതിരുന്നതാണ് നിലവിലെ യൂറോ ചാമ്പ്യന്മാരും ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമുമായ പോർച്ചുഗലിന് തിരിച്ചടിയായത്. ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് റൊണാള്‍ഡോയും സംഘവും മുട്ടു മടക്കിയത്. ആദ്യ പകുതിയിലെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്. ജയത്തോടെ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ബെല്‍ജിയത്തിന് ഇറ്റലിയാണ് അടുത്ത എതിരാളികള്‍.

   ആവേശകരമായ മത്സരത്തിൽ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഗോൾ നേടാനായി പ്രയത്നിചെങ്കിലും പ്രതിരോധത്തിലൂന്നി കളിച്ച ബെൽജിയം ടീമിന്റെ കോട്ട ഭേദിക്കാൻ അവർക്കായില്ല. കളിയിൽ ജയം നേടാൻ കഴിയാതെ വന്നതോടെ നിരാശനായ താരം മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തന്നെ ക്യാപ്റ്റൻ ആംബാൻഡ്‌ മൈതാനത്ത് വലിച്ചെറിഞ്ഞു നിരാശയോടെ മൈതാനത്തു മുട്ടുകുത്തിയിരുന്നു. അതിനു ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോൾ വീണ്ടും ആംബാൻഡ്‌ നിലത്തിടുകയും അതിനെ കാൽകൊണ്ട് തട്ടിക്കളയുകയും ചെയ്‌തു. താരത്തെ ഡ്രസിങ് റൂമിലേക്ക് അനുഗമിച്ച ടീം സ്റ്റാഫാണ് ആംബാൻഡ്‌ ഗ്രൗണ്ടിൽ നിന്നും എടുത്ത് കയ്യിൽ വെച്ചത്.   ഫുട്‍ബോളിലെ മികച്ച കളിക്കാരുടെ ഗണത്തിൽ പെടുന്ന താരം തന്റെ ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തുകയും ഒപ്പം ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും താരത്തിന്റെ ഭാഗത്തു നിന്നുമുള്ള ഇത്തരം പ്രവൃത്തികൾ മാതൃകാപരമല്ലെന്നാണ് ആരാധകരുടെ പക്ഷം. അതേസമയം ഇതാദ്യമായല്ല താരം ആംബാൻഡ് വലിച്ചറിയുന്നത്. മാസങ്ങൾക്ക് മുൻപ് സെർബിയക്കെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിൽ താൻ അടിച്ച ഗോൾ റഫറി അനുവദിച്ച് നൽകാഞ്ഞതിൽ പ്രതിഷേധിച്ച താരം അന്നും മത്സരശേഷം ക്യാപ്റ്റൻ ആംബാൻഡ്‌ ഊരിയെറിഞ്ഞിരുന്നു.

   അന്ന് താരം വലിച്ചെറിഞ്ഞ ആംബാൻഡ് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാർ എടുക്കുകയും സെർബിയയിലെ ജീവകാരുണ്യ സംഘടനക്ക് കൈമാറുകയും ചെയ്തിരുന്നു. അവർ അത് ലേലത്തിൽ വെക്കുകയും തുടർന്ന് സമാഹരിച്ച 55 ലക്ഷത്തോളം വരുന്ന ലേലത്തുക ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം വിനിയോഗിക്കുകയും ചെയ്തിരുന്നു.

   Summary

   Cristiano Ronaldo throws and kicks away the Captain armband after his team's loss against Belgium in the pre-qaurter of Euro Cup; Fans buzz around social media cricticising the improper action from the superstar
   Published by:Naveen
   First published:
   )}