നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Cristiano Ronaldo | മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശമ്പളം വെട്ടിക്കുറച്ചു; റൊണാൾഡോയുടെ സമ്പാദ്യം എത്ര?

  Cristiano Ronaldo | മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശമ്പളം വെട്ടിക്കുറച്ചു; റൊണാൾഡോയുടെ സമ്പാദ്യം എത്ര?

  ശമ്പളം വെട്ടിക്കുറച്ചിട്ടും, പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ

  ക്രിസ്റ്റിയാനോ റൊണാൾഡോ

  ക്രിസ്റ്റിയാനോ റൊണാൾഡോ

  • Share this:
   2021ന്റെ രണ്ടാം പകുതി ഫുട്ബോൾ പ്രേമികൾ ഞെട്ടിക്കുന്ന പല തീരുമാനങ്ങൾക്കും സാക്ഷികളായി. ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങൾ ക്ലബ്ബുകൾ മാറാൻ തീരുമാനിച്ചു. ലയണൽ മെസ്സി തന്റെ 13 -ാം വയസ്സ് മുതൽ കളിക്കുന്ന ബാഴ്സലോണ വിട്ടുപോയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. റൊണാൾഡോ, ബാലൺ ഡി ഓർ അഞ്ച് തവണ ലഭിച്ച താരമാണ്.

   യുവന്റസിൽ നിന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഓൾഡ് ട്രാഫോഡിലേക്ക് റൊണാൾഡോ തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഈ മാറ്റം റൊണാൾഡോയുടെ വരുമാനത്തിൽ നേരിയ കുറവുണ്ടാക്കി. ശമ്പളം വെട്ടിക്കുറച്ചിട്ടും, പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ പ്ലെയർ എത്ര തുക സമ്പാദിക്കുന്നുണ്ടെന്ന് നോക്കാം.

   ഡെയ്‌ലി മെയിലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, റൊണാൾഡോ പ്രതിവർഷം 20 ദശലക്ഷം യൂറോയ്ക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇത് ഏകദേശം 172 കോടി രൂപയാണ്. ഇതിനർത്ഥം റൊണാൾഡോ ആഴ്ചയിൽ ഏകദേശം 3.3 കോടി രൂപ സമ്പാദിക്കുന്നു എന്നാണ്.   ജോർജ് മെൻഡസ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ്, ക്ലബ്ബ് മാറ്റം സുഗമമാക്കുന്നതിന് റൊണാൾഡോയുടെ ശമ്പളത്തിൽ കുറവ് വരുത്താൻ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, യുവന്റസിൽ, റൊണാൾഡോ ആഴ്ചയിൽ ഏകദേശം 4.3 കോടി രൂപ സമ്പാദിച്ചിരുന്നു.
   ശമ്പളം ഗണ്യമായി വെട്ടിക്കുറച്ചെങ്കിലും ഇത് കളിക്കാരനെ ബാധിക്കില്ല. റൊണാൾഡോയുടെ ആസ്തി ഏകദേശം 3,684 കോടി രൂപയാണ്. വിവിധ ബ്രാൻഡുകളുടെ പരസ്യവും മറ്റും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, റൊണാൾഡോ നൈക്കുമായി ഒരു ആജീവനാന്ത കരാർ ഒപ്പിട്ടിട്ടുണ്ട്. അതുവഴി മാത്രം റൊണാൾഡോയ്ക്ക് 147 കോടി രൂപ വാർഷിക ശമ്പളം ലഭിക്കും.

   2021ലെ ഫോബ്സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അത്ലറ്റുകളുടെ പട്ടിക പ്രകാരം റൊണാൾഡോ, കോണർ മക്ഗ്രെഗറിനും ലയണൽ മെസ്സിക്കും ശേഷം മൂന്നാം സ്ഥാനത്താണുള്ളത്. റൊണാൾഡോ വീണ്ടും യുണൈറ്റഡിൽ ചേരുന്നതിന് മുമ്പ്, ക്ലബ്ബിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ ആയിരുന്നു.

   ന്യൂകാസിൽ യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റൊണാൾഡോ ഇംഗ്ലണ്ടിൽ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തി. പോർച്ചുഗീസ് സ്ട്രൈക്കർ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രതാപകാലം ഓൾഡ് ട്രാഫോർഡിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കും.

   മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിനു ശേഷം റയൽ മാഡ്രിഡിനൊപ്പം നാലു യൂറോപ്യൻ കിരീടങ്ങൾ കൂടി ഉയർത്തിയിട്ടുള്ള റൊണാൾഡോ 2009നു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി യൂറോപ്യൻ പോരാട്ടത്തിനിറങ്ങിയത്.

   Summary: Cristiano Ronaldo announced his return to Manchester United. Ronaldo, a five-time recipient of the Ballon d’Or. left Juventus after three years to make a sensational comeback to Old Trafford. However, the shift came with a slight dip in Ronaldo’s earnings. Yet, despite the pay cut, he still is the highest-paid footballer in the Premier League
   Published by:user_57
   First published:
   )}