അച്ഛനെ വർക്ക് ഔട്ട് ചെയ്യാൻ അനുവദിക്കൂ; മക്കളെ എടുത്തു പൊക്കി ക്രിസ്റ്റ്യാനോ

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോക്ക്ഡൗൺ കാലം രസകരമാക്കുന്നത് ഇങ്ങനെയൊക്കെയാണ്

News18 Malayalam | news18-malayalam
Updated: April 14, 2020, 4:30 PM IST
അച്ഛനെ വർക്ക് ഔട്ട് ചെയ്യാൻ അനുവദിക്കൂ; മക്കളെ എടുത്തു പൊക്കി ക്രിസ്റ്റ്യാനോ
കുടുംബത്തിനൊപ്പം ക്രിസ്റ്റ്യാനോ
  • Share this:
ലോക്ക്ഡൗൺ കാലത്തും കായിക താരങ്ങളുടെ പതിവിന് മാറ്റമില്ല. വർക്ക് ഔട്ടും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും കായിക താരങ്ങൾ തിരക്കിലാണ്. ഒപ്പം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും.

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോക്ക്ഡൗൺ കാലം രസകരമാക്കുന്നത് ഇങ്ങനെയൊക്കെയാണ്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ രസകരമായിരുന്നു.
 
View this post on Instagram
 

Kids, let the Dad do his work 🤷🏻‍♂️❤️😝 #stayhome #stayactive


A post shared by Cristiano Ronaldo (@cristiano) on


വർക്ക്ഔട്ട് ചെയ്യാൻ ശ്രമിക്കുന്ന താരത്തിന‍്റെ ഇടംവലം വന്ന് കുറുമ്പ് കാണിക്കുകയാണ് കുഞ്ഞുങ്ങൾ. ഒടുവിൽ മക്കളെ എടുത്തു പൊക്കി താരത്തിന്റെ വർക്ക്ഔട്ട്. ക്രിസ്റ്റ്യാനോയുടെ മുടി കാമുകി ജോർജീന ട്രിം ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. 
View this post on Instagram
 

My beautiful training partner!🏃🏻‍♀️💪🏽 #stayactive #stayhome


A post shared by Cristiano Ronaldo (@cristiano) on


കഴിഞ്ഞ ദിവസം ജോർജീനയ്ക്കൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയും ക്രിസ്റ്റ്യാനോ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിയുന്നതിലാണ് ലോക്ക്ഡൗണിന്റെ വിരസത കായിക താരങ്ങളും സെലിബ്രിറ്റികളും മറികടക്കുന്നത്.
First published: April 14, 2020, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading