പ്രസവത്തിനിടെ തന്റെ കുഞ്ഞ് മരിച്ചെന്ന ദുഃഖവാർത്ത പങ്കുവെച്ച് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞാണ് മരിച്ചതെന്ന് ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും ഒരു രക്ഷിതാവെന്ന നിലയിൽ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം കുറിച്ചു.
'അഗാധമായ ദുഃഖത്തോടെയാണ് ഞങ്ങളുടെ മകൻ മരിച്ച വിവരം അറിയിക്കുന്നത്. മാതാപിതാക്കൾക്ക് ഏറ്റവും വലിയ വേദന നൽകുന്ന വാർത്തയാണിത്, ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ കടുത്ത വേദനയ്ക്കിടയിലും ജീവിതം മുന്നോട്ട് നയിക്കാനുള്ള ശക്തി നൽകുന്നത്, ഞങ്ങൾക്ക് പിന്തുണയും കരുതലും നൽകിയ ഡോക്ടർമാരോടും നേഴ്സുമാരോടും നന്ദി പറയുന്നു, ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഈ പ്രയാസകരമായ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയാണ്, എക്കാലവും ഞങ്ങൾ നിന്നെ സ്നേഹിക്കും' - റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.
Harshal Patel |'ചേച്ചി, അവസാന ശ്വാസം വരെ പ്രതിസന്ധികളെയെല്ലാം ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്'; ഹൃദയം തൊട്ട് താരത്തിന്റെ കുറിപ്പ്
അകാലത്തില്‍ വിടപറഞ്ഞു പോയ തന്റെ സഹോദരിക്ക് വികാരനിര്‍ഭരമായ കുറിപ്പുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേല്‍. രോഗബാധിതയായി ഏപ്രില്‍ 9നാണ് ഹര്‍ഷലിന്റെ സഹോദരി അര്‍ച്ചിത പട്ടേല്‍ മരണത്തിന് മുന്പില് കീഴടങ്ങിയത്.
'ചേച്ചി, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്നേഹസമ്പന്നയും സന്തോഷവതിയുമായ വ്യക്തി നിങ്ങളായിരുന്നു. അവസാന ശ്വാസം വരേയും മുന്പിലെത്തിയ എല്ലാ പ്രതിസന്ധികളേയും ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്. ഇന്ത്യയിലേക്ക് തിരികെ വരും മുന്‍പ്, ഞാന്‍ ചേച്ചിക്കൊപ്പമായിരിക്കുമ്പോള്, കളിയില്‍ ശ്രദ്ധിക്കാനും നിങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട എന്നുമാണ് എന്നോട് പറഞ്ഞത്. കഴിഞ്ഞ രാത്രി ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങാനും കളിക്കാനുമുള്ള കാരണം ആ വാക്കുകള്‍ മാത്രമാണ്'- ഹര്‍ഷല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'നിങ്ങളെക്കുറിച്ച് ഓര്‍ക്കാനും നിങ്ങളെ ആദരിക്കാനും എനിക്ക് ഇനി ചെയ്യാനാവുന്നത് അത് മാത്രമാണ്. എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നിങ്ങളെ ഞാന്‍ മിസ് ചെയ്യും. നിങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു'- സഹോദരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹര്‍ഷല്‍ കുറിച്ചു.
ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഹര്‍ഷല്‍ ബയോബബിള്‍ വിട്ടിരുന്നു. ഏതാനും ദിവസം കുടുംബത്തിനൊപ്പം ചെലവഴിച്ചതിന് ശേഷമാണ് ഹര്‍ഷല്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ഏപ്രില്‍ 12ന് നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ മത്സരം ഹര്‍ഷലിന് നഷ്ടപ്പെട്ടിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.