• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

വീരൻ വില്ലനായി, പൊക്കം കൂടിയ കുഞ്ഞൻ ഹീറോയും

News18 Malayalam
Updated: June 17, 2018, 11:32 AM IST
വീരൻ വില്ലനായി, പൊക്കം കൂടിയ കുഞ്ഞൻ ഹീറോയും
News18 Malayalam
Updated: June 17, 2018, 11:32 AM IST
ഗൗരീശങ്കരൻ പി

വീരനായകനാകാൻ വന്ന മെസി വില്ലനായി. കന്നി ലോകകപ്പ് കളിക്കുന്ന ഐസ്‌ലൻഡ് ഗോളി ഹാൻസ് ഹാൽഡോർസൻ ഹീറോയും!

റൊണാൾഡോയോടു മൽസരിക്കാനെത്തിയ മെസി പെനൽറ്റി പാഴാക്കിയപ്പോൾ ആ പെനൽറ്റി അടക്കം ആറു നിർണായക സേവ് നടത്തിയ ഹാൽഡോർസൻ കളിയിലെ കേമനായി. ഫലം കപ്പ് മോഹിച്ചെത്തിയ അർജന്റീനയ്ക്ക് തോൽവിക്കു തുല്യമായ സമനില. കേമൻമാരെ ഐസിലിട്ട ഐസ്‌ലൻഡിന് ജയസമാനമായ സമനില.

സോചിയിലെ പുൽനാമ്പുകളെപ്പോലും ആവേശത്തിലാഴ്ത്തിയ ഹാട്രിക് നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിന്റെ പ്രഭാവത്തിനു മുന്നിൽ അർജന്റീനയുടെ സൂപ്പർ താരം ആകെ മങ്ങി. കളിയുടെ 78 ശതമാനം നേരവും പന്തുരുണ്ടത് അർജന്റീന താരങ്ങളുടെ കാൽച്ചുവട്ടിൽ. പറഞ്ഞിട്ടെന്തു കാര്യം! ഫലം സമനില (1-1). ഉയരം കുറഞ്ഞ അർജന്റീനക്കാർക്കു മുന്നിൽ കുഞ്ഞൻ ദ്വീപിലെ ഉയരക്കാർ തീർത്ത പടുകൂറ്റൻ കോട്ട ഭേദിക്കാൻ സൂപ്പർ താരങ്ങൾക്കായില്ല.

നിശ്ചയദാർഢ്യത്തിന്റെ ആ വൻമതിൽ ഭേദിക്കുക ഏറെക്കുറെ അനായാസമായിരുന്നു. മനുഷ്യസാധ്യമായതെല്ലാം പാവം അർജന്റീനക്കാർ ചെയ്തു. പക്ഷേ ആർത്തിരമ്പിയ തിരമാല ഐസിൽ തട്ടിത്തെറിച്ചു. തങ്ങളുടെ ആൾബലത്തിന്റെ ഇരട്ടി എതിർഗോൾമുഖത്ത് അണിനിരന്നോ എന്ന് അർജന്റീനയുടെ താരങ്ങൾ അമ്പരന്നെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല.

കേവലം പ്രതിരോധം മാത്രമായിരുന്നില്ല ഐസ്‌ലൻഡിന്റെ തന്ത്രം. ഓരോ മുന്നേറ്റത്തിലും ഓരോ പ്രതിരോധനീക്കത്തിലും ഗോളിയെ പിന്നിൽ നിർത്തി മുന്നിൽ അണിനിരന്ന 10 പേരുടെയും പങ്കാളിത്തമുണ്ടായിരുന്നു. പ്രതിരോധത്തിലെ കാഠിന്യത്തിനൊത്ത ശൗര്യമായിരുന്നു ആക്രമണങ്ങൾക്കും. ഈ അപ്രതീക്ഷിത ആക്രമണത്തിനു വീര്യം പകരാൻ ചരിത്രപ്രസിദ്ധമായ വൈക്കിങ് പോർവിളിയുമായി മുപ്പതിനായിരത്തോളം ആരാധകരും അണിനിരന്നു - മോസ്‌കോയിലെ സ്‌പാർടക് സ്റ്റേഡിയം - ടക് ടക് ഹൂ... - ശബ്ദത്തിൽ പ്രകമ്പനം കൊണ്ടു!

പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നു അർജന്റീന തുടക്കത്തിൽ കാഴ്ച വച്ചത്. 19-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോ അവരെ മുന്നിലെത്തിച്ചു. (1-0). മോസ്‌കോയുടെ സൂര്യപ്രകാശത്തിനു കീഴിൽ ആയിരക്കണക്കിന് ആരാധർ ആനന്ദനൃത്തമാടി. പക്ഷേ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. തകർപ്പൻ ആക്രമണം. അതിനൊടുവിൽ കൂട്ടപ്പൊരിച്ചിൽ. അതിനിടയിൽ ഫിൻബോർഗ്സണിന്‍റെ ഗോൾ! (1-1). കളിക്കളത്തിൽ വീണ്ടും വൈക്കിങ് വാർ ചാന്‍റ്!
Loading...

പിന്നെക്കണ്ടത് ഐസ്‌ലൻഡിന്റെ ഉരുകാത്ത വിശ്വാസം, മനക്കരുത്ത്! കളി പിടിക്കാൻ അർജന്റീനയുടെ കാൽച്ചുവട്ടിൽ കിട്ടിയത് രണ്ടു സുവർണാവസരം. പക്ഷേ മെസിയുടെ പെനൽറ്റി കിക്കും ക്രിസ്റ്റ്യൻ പാവോന്റെ ബൗൺസിങ് പാസും ഹാൽഡോർസൻ തടഞ്ഞു.

ലയണൽ മെസിയെ പൂട്ടിക്കെട്ടി. മറ്റ് അർജന്റീന താരങ്ങളെ നിലയ്ക്കു നിർത്തി. അങ്ങനെ ലോകകപ്പിലെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ഐസ്‌ലൻഡ് പോയിന്റ് നേടി. അതിന്റെ ആഹ്ളാദത്തിൽ ആറാടി. 1990ൽ കാമറൂണിനോടു തോറ്റ ശേഷം ആദ്യമായി അർജന്റീനയ്ക്ക് ലോകകപ്പിലെ തങ്ങളുടെ ആദ്യമൽസരം ജയിക്കുന്നതിൽ പിഴവു പറ്റി.

ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയ ഏറ്റവും കുഞ്ഞൻ രാഷ്ട്രമായ ഐസ്‌ലൻഡ് നേടിയ ഒരു പോയിന്‍റിന് പതിൻമടങ്ങു മൂല്യം! ഫൈനൽ വിസിൽ വിജയഘോഷമായി അവർക്കു തോന്നിയെങ്കിൽ കുറ്റം പറയാനാവില്ല. കളത്തിൽ തലയുയർത്തി അവരുടെ വീരനായകൻ ഹാൽഡോർസനും!
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...