HOME » NEWS » Sports » CRITICISM AGAINST TIM PAYNE AFTER THE REMARKS OF INDIANS DIVERT ATTENTION THROUGH SIDE SHOWS INT SAR

ഇന്ത്യൻ താരങ്ങൾ 'സൈഡ്ഷോകളിലൂടെ' ശ്രദ്ധ തിരിക്കുമെന്നപരാമർശം; ടിം പെയ്നെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

പെയിനിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വളരെ പെട്ടെന്നു തന്നെ അതിരൂക്ഷ വിമർശനങ്ങൾ നിറയുകയായിരുന്നു..

News18 Malayalam | news18-malayalam
Updated: May 15, 2021, 5:36 PM IST
ഇന്ത്യൻ താരങ്ങൾ 'സൈഡ്ഷോകളിലൂടെ' ശ്രദ്ധ തിരിക്കുമെന്നപരാമർശം; ടിം പെയ്നെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ
R Ashwin India Vs Aus
  • Share this:
ഇത്തവണത്തെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ടിം പെയിനിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ആവേശകരമായ പരമ്പരയിൽ ഗാബ്ബയിൽ നടന്ന അവസാന ടെസ്റ്റിലെ ചരിത്രവിജയമടക്കം 2-1നാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഒരുക്കിയ കെണിയില്‍ വീണുപോയതാണ് ടെസ്റ്റ് പരമ്പര നഷ്ടമാവാന്‍ കാരണമെന്ന് പെയിൻ ഈയിടെ ഓസ്ട്രേലിയന്‍ മാധ്യമത്തോട് പറഞ്ഞത്. ജനുവരിയിൽ അവസാനിച്ച പരമ്പരയുടെ തോൽവിക്ക് അദ്ദേഹം നൽകിയ ഈ വിശദീകരണം ഇന്ത്യൻ ആരാധകരെ ഏറെ ചൊടിപ്പിച്ചു. ആരാധകരും ഇന്ത്യയുടെ മുൻ താരങ്ങളും സംഘടിതമായി പെയിനിനെതിരെ രംഗത്തെത്തുകയായിരുന്നു. പെയിനിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വളരെ പെട്ടെന്നു തന്നെ അതിരൂക്ഷ വിമർശനങ്ങൾ നിറയുകയായിരുന്നു.

ഗ്രൗണ്ടിനു പുറത്തെ കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ച ശേഷം എതിരാളികളെ തോൽപ്പിക്കാൻ ഇന്ത്യൻ ടീം മിടുക്കരാണെന്നായിരുന്നു പെയിനിന്റെ വിവാദ പരാമർശം. പരമ്പരയ്ക്കിടെ അവസാന ടെസ്റ്റ്‌ കളിക്കാതെ ഇന്ത്യ മടങ്ങുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഇത്തരം സൈഡ് ഷോകളാണ് പെയിൻ തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. 'ഗ്രൗണ്ടിന് പുറത്തെ കാര്യങ്ങളിലേക്ക് സൈഡ് ഷോകളിലൂടെ ശ്രദ്ധതിരിച്ച്‌ നമ്മുടെ ലക്ഷ്യം തന്നെ മാറ്റാന്‍ ഇന്ത്യന്‍ ടീം മിടുക്കരാണ്. ഉദാഹരണമായി, ഇന്ത്യ അവസാന ടെസ്റ്റ് കളിക്കാന്‍ ബ്രിസ്ബേനിലെ ഗാബ്ബയിലേക്ക് വരില്ലെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയുടെ ഗതിയെന്താവും എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായി. അത് കളിയിലെ ഞങ്ങളുടെ ശ്രദ്ധ കളയാന്‍ കാരണമായി. ഇത്തരത്തിലുള്ള തന്ത്രങ്ങളിലൂടെയാണ് അവര്‍ പരമ്പരയില്‍ ആധിപത്യം നേടിയത്.'- പെയിൻ വിശദീകരിച്ചു.

Also Read- ഇന്ത്യന്‍ ടീം സൈഡ് ഷോകളിലൂടെ ശ്രദ്ധ തിരിച്ചാണ് ഞങ്ങളെ തോല്‍പ്പിച്ചത്; ഗാബ്ബയിലെ തോല്‍വിക്ക് വിശദീകരണവുമായി പെയിന്‍

സംഭവം വിവാദമായതോടെ വിശദീകരണവുമായി പെയിനും രംഗത്തെത്തി. ഇന്ത്യൻ ആരാധകരുടെ വികാരത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ പെയിൻ, തനിക്ക് അവരോട് സ്നേഹം മാത്രമേയുള്ളുവെന്നും വ്യക്തമാക്കി. അഭിമുഖത്തിൽ തന്നോട് ചോദിച്ച മൽസരത്തിൽ താൻ നേരിട്ട വെല്ലുവിളികൾ എന്തെന്ന ചോദ്യത്തിന് നൽകിയ മറുപടി വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ നടന്ന വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാനായി ബ്രിസ്ബേനില്‍ പോകരുതെന്നും പരമ്പര ഉപേക്ഷിച്ച്‌ മടങ്ങണമെന്നും ആവശ്യമുയര്‍ന്നിരുന്നു. മത്സരത്തിനിടെ ബാറ്റ്സ്മാന്മാർ ഇടയ്ക്കിടെ ഗ്ലൗസ് മാറ്റുകയും ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്നുണ്ടായി. ഇതെല്ലാം തങ്ങളുടെ കളിയിലെ ഫോക്കസ് നഷ്ടപ്പെടുത്താൻ കാരണമായെന്നാണ് താൻ മറുപടി നൽകിയതെന്നും പെയിൻ വിശദീകരിച്ചു.

ഇന്ത്യൻ താരങ്ങൾ നല്ല രീതിയിൽ കളിച്ചിരുന്നുവെന്നും അവർ വിജയം അർഹിച്ചിരുന്നുവെന്നും താൻ പറഞ്ഞതെല്ലാം അവർ വിട്ടുകളഞ്ഞുവെന്നും പെയിൻ പറഞ്ഞു. ഓസ്ട്രേലിയൻ നായകന്മാർ എന്നൊക്കെ വായ തുറന്നിട്ടുണ്ടോ അന്നെല്ലാം ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുമെന്നും പെയിൻ കൂട്ടിച്ചേർത്തു.

News summary: I certainly wasn't making any excuse: Tim Paine after facing backlash on 'sideshow' comments.
Published by: Anuraj GR
First published: May 15, 2021, 5:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories