• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രൊയെഷ്യയും ഡെൻമാർക്കും ഇന്ന് നേർക്കുനേർ

news18india
Updated: July 1, 2018, 8:04 AM IST
ക്രൊയെഷ്യയും ഡെൻമാർക്കും ഇന്ന് നേർക്കുനേർ
news18india
Updated: July 1, 2018, 8:04 AM IST
മോസ്കോ: ലോകകപ്പിന്‍റെ രണ്ടാം ദിവസത്തെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യ ഡെൻമാർക്കിനെ നേരിടും. മികച്ച ഫോമിൽ കളിക്കുന്ന യൂറോപ്യൻ ടീമുകളുടെ ഏറ്റുമുട്ടലിനാകും നൊവ്ഗോരോഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. രാത്രി പതിനൊന്നരയ്ക്കാണ് മത്സരം.

1998ലെ മധുരിക്കുന്ന ഓർമകളും പേറിയാണ് ക്രോയേഷ്യ റഷ്യയിൽ നോക്കൗട്ട് പോരിനിറങ്ങുന്നത്. 1998ൽ കറുത്ത കുതിരകളായി മുന്നേറിയ ചെക്ക് കുപ്പായക്കാർ മൂന്നാം സ്ഥാനക്കാരായിട്ട് ആയിരുന്നു മടങ്ങിയത്. ഇത്തവണയും സ്വപ്നസമാനമായ തുടക്കമാണ് ക്രൊയേഷ്യക്ക് ഗ്രൂപ്പുഘട്ടത്തിൽ ലഭിച്ചത്. ആദ്യമത്സരത്തിൽ നൈജീരിയയെ രണ്ടുഗോളിന് കെട്ടു കെട്ടിച്ച അവർ കരുത്തരായ അർജന്‍റീനയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു തകർത്തത്.

അവസാനമത്സരത്തിൽ ഐസ്‍‍ലൻഡിനെയും വീഴ്ത്തി. ആകെ ഏഴു ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് ഒരു ഗോൾ മാത്രമാണെന്നത് ക്രൊയേഷ്യയുടെ കരുത്ത് വ്യക്തമാക്കുന്നു. ലൂക്കാ മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും കൊവാകിച്ചും അടക്കം മുൻനിര താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് ക്രോയേഷ്യയുടെ ക്വാർട്ടർ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.

എന്നാൽ, ക്രൊയേഷ്യയുടെ അത്ര ആധികാരിക പ്രകടമൊന്നുമല്ലായിരുന്നു ഗ്രൂപ്പു ഘട്ടത്തിൽ ഡെൻമാർക്കിന്റെ പ്രകടനം. പെറുവിനെ ഒരു ഗോളിന് തോൽപിച്ചപ്പോൾ ഓസ്ട്രേലിയയോടും ഫ്രാൻസിനോടും സമനില പിടിച്ചാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. എന്നാൽ തുടർച്ചായ 18 മത്സങ്ങളിൽ തോറ്റിട്ടില്ലെന്ന കണക്കുകൾ സ്കാൻഡിനേവിയക്കാർക്ക് ആത്മവിശ്വാസം നൽകും.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍