• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റഷ്യയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ


Updated: July 8, 2018, 7:03 AM IST
റഷ്യയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ

Updated: July 8, 2018, 7:03 AM IST
മോസ്ക്കോ: വാശിയേറിയ പോരാട്ടത്തിൽ റഷ്യയെ മറികടന്ന് ക്രൊയേഷ്യ അവസാന നാലിൽ ഇടം പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു റഷ്യ ക്രൗയേഷ്യക്ക് മുന്നിൽ വീണത്. നിശ്ചിതസമയത്ത് 1-1നും അധികസമയത്ത് 2-2നും സമനില പാലിച്ചതോടെയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 4-3ന് ആയിരുന്നു ക്രൊയേഷ്യ സെമി ബെർത്ത് ഉറപ്പിച്ചത്. സെമിയിൽ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

അടിയും തിരിച്ചടിയുമായി ആതിഥേയരും ക്രൊയേഷ്യയും കളം നിറഞ്ഞപ്പോൾ ഫുട്ബോൾ ആരാധകർക്ക് അത് അവിസ്മരണീയ പോരാട്ടമായി. നിരന്തര ആക്രമണങ്ങൾക്കൊടുവിൽ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 31-ാം മിനിറ്റിൽ അതിമനോഹരമായൊരു ഗോളിലൂടെ ചെറിഷേവ് റഷ്യയ്ക്ക് ലീഡ് സമ്മാനിച്ചു. ലോകകപ്പിലെ തന്റെ നാലാം ഗോളാണ് ചെറിഷേവ് നേടിയത്. ആതിഥേയരുടെ ആഘോഷങ്ങൾക്ക് വലിയ ആയുസുണ്ടായില്ല. 39-ാം മിനിറ്റിൽ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ക്രൊയേഷ്യ നിർഭാഗ്യം കൊണ്ട് മാത്രമാണ് മുന്നിലെത്താതിരുന്നത്. എക്സ്ട്രാടൈമിലേക്ക് നീണ്ട കളിയുടെ 101-ാം മിനിറ്റിൽ വിദയിലൂടെ ക്രൊയേഷ്യ ലീഡ് പിടിച്ചു. വീഴാൻ കൂട്ടാക്കാതിരുന്നു റഷ്യൻ വീര്യം 115-ാം മിനിറ്റിൽ ഫെർണാണ്ടസിലൂടെ തിരിച്ചടിച്ചു. അതോടെ 2-2 എന്ന സ്കോറിന് അധികസമയം അവസാനിച്ചു.

വിധി നിർണയിക്കാൻ പെനാൽറ്റിയിലേക്ക്. റഷ്യയുടെ ആദ്യ കിക്ക് തന്നെ ക്രൊയേഷ്യൻ ഗോൾ കീപ്പർ തടഞ്ഞു. ക്രൊയേഷ്യയുടെയും റഷ്യയുടേയും അടുത്ത കിക്കുകൾ വലയിലെത്തി. ക്രൊയേഷ്യയുടെ കൊവാക്കിച്ചിന്റെ ഷോട്ട് റഷ്യൻ ഗോൾകീപ്പർ പറന്നു തട്ടി. റഷ്യൻ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു. പക്ഷേ തൊട്ടടുത്ത കിക്കെടുത്ത ഫെർണാണ്ടസിന് പിഴച്ചു. പിന്നീട് ആർക്കും പിഴച്ചില്ല. അവസാനം റക്കിട്ടിച്ച് ക്രൊയേഷ്യയുടെ അവസാന ഷോട്ടും വലയിലെത്തിച്ചതോടെ ആതിഥേയർ വീണു. റഷ്യക്ക് സമാധാനിക്കാം. പൊരുതിത്തന്നെയാണവർ വീണത്.
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍