• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓർമകളിൽ നടുക്കമായി 98ലെ സെമി, അന്ന് ഫ്രാൻസിനോട് തോറ്റത് ഇങ്ങനെ

news18india
Updated: July 13, 2018, 8:00 AM IST
ഓർമകളിൽ നടുക്കമായി 98ലെ സെമി, അന്ന് ഫ്രാൻസിനോട് തോറ്റത് ഇങ്ങനെ
news18india
Updated: July 13, 2018, 8:00 AM IST
മോസ്കോ: ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യ ഫ്രാൻസിനെ നേരിടാനൊരുങ്ങുമ്പോൾ ഓർമകളിൽ മായാതെ കിടക്കുന്നത് 1998ലെ ലോകകപ്പാണ്. സെമിഫൈനലിൽ ക്രൊയേഷ്യയെ തകർത്തായിരുന്നു അന്ന് ഫ്രാൻസിന്റെ ഫൈനൽ പ്രവേശനം. അന്ന് ലോകകിരീടം ഫ്രാൻസിനൊപ്പം പോകുകയും ചെയ്തു.

യൂഗോസ്ലാവ്യയിൽ നിന്നും വേർപ്പെട്ട് 1991 ലായിരുന്നു ക്രൊയേഷ്യ സ്വതന്ത്രരാജ്യമാവുന്നത്. ഏഴു വർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ നടന്ന ലോകകപ്പിലാണ് അവർ ആദ്യമായി പങ്കെടുത്തത്. ആദ്യ ലോകകപ്പിൽ തന്നെ ക്രോട്ടുകാർ സെമിഫൈനൽ വരെയെത്തി. സെമിയിൽ ആതിഥേയ രാജ്യമായ ഫ്രാൻസിനെതിരെ ആദ്യഗോളും അവർ തന്നെ നേടി. എന്നാൽ, ലിലിയൻ തുറാമിന്‍റെ ഇരട്ട ഗോളുകളിലൂടെ തിരിച്ചുവന്ന ഫ്രാൻസ് ഫൈനലിൽ ബ്രസീലിനെയും തോൽപ്പിച്ച് പ്രഥമ ലോകകിരീടത്തിൽ മുത്തമിട്ടു.

ആദ്യ ലോകകപ്പിൽ തന്നെ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യക്ക് അത് ലോകകിരീടത്തോളം മധുരമുള്ള നേട്ടമായിരുന്നു. ആ സുവർണ നാളുകളുടെ ഇരുപതാം വാർഷികത്തിലാണ് ഫ്രാൻസും ക്രൊയേഷ്യയും ഫൈനൽ കളിക്കാൻ മോസ്കായിലെത്തുന്നത്. ടൂർണമെന്‍റിൽ ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച ക്രൊയേഷ്യയും പരാജയമറിയാത്ത ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ പ്രവചനങ്ങൾ അപ്രസക്തം.

കൌണ്ടർ അറ്റാക്കുകളാണ് ഗ്രീസ്മാനും എംബാപ്പെയുമടങ്ങുന്ന യുവഫ്രഞ്ച് നിരയുടെ ശക്തി. അർജന്‍റീനയ്ക്കും ബെൽജിയത്തിനുമെതിരെ ഫ്രഞ്ച് നിരയെ വിജയത്തിലെത്തിച്ചത് ദിദിയർ ദെഷാമിന്‍റെ ഈ തന്ത്രങ്ങളായിരുന്നു. ലൂക്ക മോഡ്രിച്ചും റാകിടിച്ചുമടങ്ങുന്ന ലോകോത്തര മധ്യനിരക്കൊപ്പം ഹൃദയം കൊണ്ട് കളിക്കുന്ന ഒരു പിടി താരങ്ങളിലാണ് ക്രൊയേഷ്യയുടെ സുവർണ പ്രതീക്ഷകൾ. ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്നശേഷം അവരെ വിജയത്തിലെത്തിച്ചതും ആ ഒത്തൊരുമയായിരുന്നു.

തന്ത്രങ്ങൾ കൊണ്ട് കളിക്കുന്ന ഫ്രഞ്ച് പടയാണോ മനസു കൊണ്ട് കളിക്കുന്ന ക്രോട്ടുകളാണോ ലോകകിരീടത്തിൽ മുത്തമിടുക എന്നറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണം.
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍