• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രൊയേഷ്യയുടെ വിജയത്തിന്‍റെ പങ്ക് ഡൈനാമോയ്ക്ക് കൂടി അവകാശപ്പെട്ടത്

news18india
Updated: July 13, 2018, 8:36 AM IST
ക്രൊയേഷ്യയുടെ വിജയത്തിന്‍റെ പങ്ക് ഡൈനാമോയ്ക്ക് കൂടി അവകാശപ്പെട്ടത്
news18india
Updated: July 13, 2018, 8:36 AM IST
മോസ്കോ: 1998 ലോകകപ്പിൽ ആദ്യ ലോകകപ്പ് കളിച്ച് സെമിഫൈനൽ വരെയെത്തിയതിന്‍റെ ഇരുപതാം വാർഷികത്തിലാണ് ക്രൊയേഷ്യയുടെ ഫൈനൽ പ്രവേശനം. ക്രൊയേഷ്യയുടെ ഈ ചരിത്രനേട്ടത്തിന് പിന്നിൽ ഡൈനാമോ സാഗ്രെബ് എന്ന ക്ലബാണ്. ക്രൊയേഷ്യയിലെ, ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ക്ലബാണ് ഡൈനാമോ.

19 തവണ ക്രൊയേഷ്യൻ ലീ​ഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട് ഇവർ. ഇക്കുറി റഷ്യൻ ലോകകപ്പ് കളിച്ച ക്രൊയേഷ്യൻ ടീമിലെ പകുതിയിലേറെ താരങ്ങളും ഡൈനാമോയിൽ കളി പഠിച്ചവരാണ്. ആദ്യ ഇലവനിൽ എടുത്ത് നോക്കിയാലും പകുതി പേരോളം പേർക്കും ഡൈനാമോ പാരമ്പര്യമുണ്ട്.

ക്രൊയേഷ്യയുടെ പ്രതിരോധ നിരക്കാരിൽ ആദ്യ ഇലവനിൽ കളിക്കുന്ന നാലിൽ മൂന്നുപേരും ഡൈനാമോ സന്തതികളാണ്. സിമെ വ്രസാൽക്കോ, ഡെജാൻ ലോവ്റൻ, ഡമാ​ഗോ വിഡ എന്നിവരാണ് ഡൈനാമോയിൽ നിന്നുള്ളത്. ഇവാൻ സ്റ്റിർനിച്ചിന് മാത്രമാണ് ഡൈനാമോ പാരമ്പര്യമില്ലാത്തത്. പകരക്കാരനായിറങ്ങുന്ന സീനിയർ താരം വെഡ്രാൻ കോർലൂക്കയു ഡൈനാമോയിൽ നിന്നുതന്നെ.

ക്യാപ്റ്റനും സൂപ്പർ താരവുമായ ലൂക്കാ മോഡ്രിച്, യുവതാരം മത്തേവോ കോവാക്കിച്ച്, മാഴ്സലോ ബ്രോസോവിച്ച്, മിലൻ ബദേൽ എന്നീ മധ്യനിരതാരങ്ങളും ഡൈനാമോയിൽ പഠിച്ചിറങ്ങിയവർ തന്നെ. മുന്നേറ്റതാരങ്ങളായ മരിയോ മൻസൂക്കിച്ച്, ആന്ദ്രേ ക്രമാറിച്ച്, മാർക്കോ പാക്ക എന്നിവരും ഡൈനാമോയിൽ പന്ത് തട്ടിയവരാണ്. എന്നാൽ, സൂപ്പർ താരങ്ങളായ ഇവാൻ റാക്കിറ്റിച്ച്, ഇവാൻ പെരിസിച്ച് എന്നിവർക്ക് ഡൈനാമോ പാരമ്പര്യമില്ല.

റയൽ മഡ്രിഡ്, ബാഴ്സലോണ, യുവന്‍റസ്, ഇന്‍റർ മിലാൻ, ലിവർപൂൾ, അത്ലറ്റിക്കോ മഡ്രിഡ്, എ സി മിലാൻ, മൊണാക്കോ തുടങ്ങിയ ക്ലബുകളിലാണ് ഇപ്പോൾ ക്രൊയേഷ്യൻ താരങ്ങൾ കളിക്കുന്നത്. ടീം മുഴുവൻ എടുത്ത് പരിശോധിച്ചാൽ രണ്ടേരണ്ടുപേർ മാത്രമാണ് ഇപ്പോൾ ക്രൊയേഷ്യൻ ക്ലബിൽ കളിക്കുന്നത്. സോനിമിർ ബോബൻ, എഡ്വാർഡോ, ഡാരിയോ സിമിച്ച് തുടങ്ങി സൂപ്പർ താരങ്ങളും മുൻപും ഡൈനാമോയിൽ നിന്ന് ഉദിച്ചുയർന്നിട്ടുണ്ട്.
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍