• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തല ഉയര്‍ത്തിപ്പിടിച്ച് ക്രൊയേഷ്യൻ പട

News18 Malayalam
Updated: July 15, 2018, 11:06 PM IST
തല ഉയര്‍ത്തിപ്പിടിച്ച് ക്രൊയേഷ്യൻ പട
News18 Malayalam
Updated: July 15, 2018, 11:06 PM IST
മോസ്കോ: ഫൈനലിൽ ചരിത്രം തിരുത്താനായില്ലെങ്കിലും തല ഉയർത്തിപ്പിടിച്ചു തന്നെയാണ് ക്രൊയേഷൻ ടീം നാട്ടിലേക്ക് മടങ്ങുന്നത്. 1998ൽ ഫ്രഞ്ച് മണ്ണില്‍ ദൃശ്യമായ ക്രൊയേഷ്യൻ ഫുട്ബോൾ സൗന്ദര്യം പിന്നെയും ആസ്വദിക്കാൻ ലോകത്തിന് കാത്തിരിക്കേണ്ടി വന്നത് നീണ്ട 20 വര്‍ഷങ്ങളാണ്. എന്നാൽ, 2018ൽ റഷ്യൻ ലോകകപ്പിലെത്തിയപ്പോൾ ക്രൊയേഷ്യന്‍ ഫുട്ബോളിന് വീഞ്ഞ് പോലെ വീര്യം കൂടിയിരിക്കുന്നു. ഫുട്ബോൾ ലോകത്തെ വമ്പൻമാരുടെ നിരയിലേക്ക് ഉദിച്ചുയർന്നിരിക്കുന്നു പോരാട്ട വീര്യം കൈമുതലാക്കിയ ക്രൊയേഷ്യൻ ടീം.

ഫ്രഞ്ച് ലോകകപ്പിൽ സ്വന്തം നാട്ടിലിറങ്ങിയവര്‍ക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്ന അവരുടെ കുതിപ്പിന് തടയിടാൻ പക്ഷേ ഈ ലോകകപ്പിലെ ആതിഥേയരായ റഷ്യയ്ക്ക് സാധിച്ചില്ല. ഭാവനാപൂര്‍ണമായ മധ്യനിര തന്നെയാണ് ഇവരുടെ ശക്തി. ലുക്കാ മോഡ്രിച്ചും മാന്‍സുകിച്ചും ഇവാന്‍ റാക്കിട്ടിച്ചും ക്രൊയേഷ്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്. എല്ലാ പോരാട്ടത്തിലും ജയിച്ചുകയറിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്.

റഷ്യന്‍ ലോകകപ്പിനിറങ്ങിയ സ്ക്വാഡില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ സ്വാധീനം ഏറെയാണ്. ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്) ഇവാന്‍ റാക്കിറ്റിച്ച് (ബാഴ്സിലോണ) എന്നിവര്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ നിറസാന്നിധ്യമാണ്. ക്രൊയേഷ്യയുടെ ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളിലേക്ക് കഴിഞ്ഞ നാല് വര്‍ഷമായി സ്പോൺസര്‍ഷിപ്പുകളുടെ കുത്തൊഴുക്കുണ്ടായത് ക്രൊയേഷ്യന്‍ ഫുട്ബോളിനെ ഇനി അങ്ങോട്ടുളള നാളുകളില്‍ ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയാക്കി മാറ്റി.

ഫുട്ബോള്‍ ക്രൊയേഷ്യക്കാര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നതിനുളള തെളിവായിരുന്നു ക്വാര്‍ട്ടര്‍ ജയിച്ച സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനായി ടീമിന്‍റെ ജേഴ്സി അണിഞ്ഞ് അവര്‍ക്കൊപ്പം നൃത്തം ചെയ്ത ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചിയുടെ നടപടി.

സമീപവർഷങ്ങളിൽ തങ്ങളുടെ ഫുട്ബോളും സമ്പദ്ഘടനയും ഒരേപോലെയാണെന്നാണ് ക്രൊയേഷ്യക്കാർ പറയുന്നത്. രണ്ടും കഴിഞ്ഞ നാല് വര്‍ഷമായി ശക്തമായി ഉയര്‍ന്നുവരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധമായി ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളിലേക്ക് കൂടുതല്‍ കുട്ടികളെത്തിയതോടെ ഫുട്ബോള്‍ ഒരു വികാരമായി രാജ്യത്ത് വളര്‍ന്നു. യുഗോസ്ലേവാക്യയ്ക്കായി തൊണ്ണൂറുകള്‍ വരെ ബൂട്ട് കെട്ടുകയും കൈയടിക്കുകയും ചെയ്തുകൊണ്ടിരുന്ന ക്രൊയേഷ്യന്‍ ജനത ഫുട്ബോള്‍ വളര്‍ച്ചയ്ക്കായുളള പദ്ധതികളെ വൈകാരികമായാണ് സ്വീകരിച്ചത്. ഇതോടെ ചെറുപ്പത്തില്‍ തന്നെ യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബുകളിലേക്ക് ക്രെയേഷ്യയുടെ കുട്ടികള്‍ കയറിപ്പറ്റി. ഇത് അവരുടെ ഫുട്ബോളിനെ വളര്‍ത്തി.

ഇനിയൊരു നാല് വർഷത്തിന് ശേഷം അടുത്ത ലോകകപ്പിന് വരുമ്പോൾ‌ കരുത്തൻമാരുടെ കൂട്ടത്തിലാകും ക്രൊയേഷ്യൻ ടീമിന്റെ സ്ഥാനം.

 
Loading...

 
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...