• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അവർ ഞങ്ങളെ വിലകുറച്ചുകണ്ടു; ഞങ്ങളത് വിജയമാക്കി- ലൂക്കാ മോഡ്രിച്ച്


Updated: July 12, 2018, 7:27 PM IST
അവർ ഞങ്ങളെ വിലകുറച്ചുകണ്ടു; ഞങ്ങളത് വിജയമാക്കി- ലൂക്കാ മോഡ്രിച്ച്

Updated: July 12, 2018, 7:27 PM IST
ഇംഗ്ലണ്ടിലെ കളി വിലയിരുത്തലുകാരും പുട്ബോൾ പണ്ഡിതരും ക്രൊയേഷ്യയെ വിലകുറച്ചു കണ്ടുവെന്ന് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്. എന്നാൽ, അവരുടെ വിമർശനങ്ങൾ ക്രൊയേഷ്യക്ക് വിജയത്തിലേക്ക് എത്താനുള്ള പ്രചോദനമായി. കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെയെത്തിയതിനാല്‍ തങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്ന വിമര്‍ശനമാണ് ഇംഗ്ലീഷ് കളിയെഴുത്തുകാരുടേത്. എന്നാൽ മത്സരം ജയിക്കാനുള്ള പ്രചോദനമായി ടീം ഇതിനെ കണ്ടെന്നും മോഡ്രിച്ച് പറഞ്ഞു.

'ഞങ്ങള്‍ ക്ഷീണിച്ചു പോയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. മാനസികമായും കായികക്ഷമതയിലുമെല്ലാം മേധാവിത്വം ഞങ്ങള്‍ക്കായിരുന്നു. ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരും ഫുട്‌ബോള്‍ പണ്ഡിറ്റുകളുമെല്ലാം ക്രൊയേഷ്യയെ വിലകുറച്ചു കണ്ടു. പക്ഷെ അവര്‍ക്ക് തെറ്റി. എതിരാളികളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കേണ്ടതുണ്ട്- മോഡ്രിച്ച് പറഞ്ഞു.

‌അവരുടെ വാക്കുകള്‍ ഞങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ആരാണ് തളരാന്‍ പോകുന്നതെന്ന് തങ്ങള്‍ പരസ്പരം പറഞ്ഞു. ക്രൊയേഷ്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയതെന്നും അതിൽ അഭിമാനമുണ്ടെന്നും നായകന്‍ പറഞ്ഞു.

ഇംഗ്ലീഷ് കളിയെഴുത്തുകാർ ഇംഗ്ലണ്ട് അനായാസം വിജയിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ തങ്ങൾ ക്ഷീണിച്ചിട്ടില്ലെന്ന് കാണിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, അധിക സമയത്തേക്ക് പോകുന്നതിന് മുൻപേ തന്നെ കളി അവസാനിപ്പിക്കേണ്ടതായിരുന്നു. ദീർഘനാളായുള്ള തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായെന്നും മോഡ്രിച്ച് പറഞ്ഞു.

ടീം അർഹിച്ച വിജയമായിരുന്നുവെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ദലിച്ച് പറഞ്ഞു. തുടർച്ചയായ മൂന്നു കളികളിലും 1-0ന് പിന്നിലായിരുന്ന ശേഷമാണ് ക്രൊയേഷ്യ മുന്നേറിയത്. 'ക്രൊയേഷ്യൻ ഫുട്ബോളിനും രാജ്യത്തിനും ഇത് ചരിത്രനിമിഷമാണ്. ഒരു ചെറിയ രാജ്യത്തിന് ഫൈനലിലെത്തുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല- ദാലിച്ച് പറഞ്ഞു.
Loading...
ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങില്‍ 20ാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. 1998ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ക്രൊയേഷ്യയുടെ നേരത്തെയുള്ള ഏറ്റവും വലിയ നേട്ടം.

 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍