• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രൊയേഷ്യയ്ക്ക് രണ്ടാം ഗോൾ; ഫ്രാൻസിന്‍റെ ലീഡ് കുറഞ്ഞു


Updated: July 15, 2018, 10:09 PM IST
ക്രൊയേഷ്യയ്ക്ക് രണ്ടാം ഗോൾ; ഫ്രാൻസിന്‍റെ ലീഡ് കുറഞ്ഞു

Updated: July 15, 2018, 10:09 PM IST
മോസ്ക്കോ: ലോകകപ്പ് ഫൈനലിൽ ഗോൾ പെരുമഴ. ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയുമായ ഹൂഗോ ലോറിസിന്‍റെ പിഴവിൽനിന്ന് രണ്ടാം ഗോൾ കണ്ടെത്തി ക്രൊയേഷ്യ(2-4). 69-ാം മിനിട്ടിൽ സഹതാരം മറിച്ചുനൽകിയ മൈനസ് പാസ് വരുതിയിലാക്കുന്നതിന് മുമ്പ് ലോറിസിൽനിന്ന് റാഞ്ചിയെടുത്ത് മരിയോ മാൻസൂക്കിച്ച് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ 2-1ന് മുന്നിലായിരുന്ന ഫ്രാൻസ് രണ്ടാം പകുതിയിൽ സൂപ്പർതാരങ്ങളായ പോഗ്ബ, എംബാപ്പെ എന്നിവരിലൂടെ ലീഡ് ഉയർത്തുകയായിരുന്നു.

കളിയുടെ 59-ാം മിനിട്ടിലാണ് പോഗ്ബയുടെ ഗോൾ. ബോക്സിനുള്ളിൽനിന്ന് ഗ്രീസ്മാൻ മറിച്ചുനൽകിയ മൈനസ് പാസ് ആദ്യ ശ്രമത്തിൽ ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും റീബൌണ്ട് ചെയ്തുവന്ന പന്ത് പോഗ്ബ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തകർപ്പനൊരു ഷോട്ടിലൂടെ എംബാപ്പെ ലീഡ് ഉയർത്തി. 65-ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോൾ.

നേരത്തെ ആദ്യ പകുതിയിൽ ഫ്രാൻസ് 2-1ന് മുന്നിലായിരുന്നു. 18-ാം മിനിട്ടിലാണ് മാൻസൂക്കിച്ചിന്‍റെ സെൽഫ് ഗോൾ ഫ്രാൻസിനെ മുന്നിലെത്തിച്ചത്. എന്നാൽ കൃത്യം 10 മിനിട്ടിന് ശേഷം പെരിസിച്ചിന്‍റെ തകർപ്പൻ ഷോട്ടിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. 38-ാം മിനിട്ടിൽ വാറിന്‍റെ ആനുകൂല്യത്തിലൂടെ ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ പിഴവ് കൂടാതെ വലയിലെത്തിച്ചു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍