• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തലയുയർത്തി മടങ്ങാൻ ക്രൊയേഷ്യ ഇന്നിറങ്ങുന്നു

news18india
Updated: July 15, 2018, 3:52 PM IST
തലയുയർത്തി മടങ്ങാൻ ക്രൊയേഷ്യ ഇന്നിറങ്ങുന്നു
news18india
Updated: July 15, 2018, 3:52 PM IST
മോസ്കോ: ക്രൊയേഷ്യക്കു അഭിമാന വിജയമാണ് ഈ ലോകകപ്പ്. ഗ്രൂപ്പ് ഘട്ടം മുതല്‍ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ക്രൊയേഷ്യ ഫൈനൽ വരെ എത്തിയത്. 120 മിനിട്ട് മൂന്ന് മത്സരങ്ങൾ കളിച്ച ഏക ടീമും ക്രൊയേഷ്യയാണ്. വിസ്മയിപ്പിക്കുന്നതായിരുന്നു ലോകകപ്പിലെ ക്രൊയേഷ്യയുടെ പ്രകടനം.

അർജന്‍റീനയടങ്ങുന്ന ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരാവുമെന്നാണ് ലോകം ക്രോട്ടുകളുടെ വിധിയെഴുതിയിരുന്നത്. എന്നാൽ അർജന്‍റീനയെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി അവർ പ്രീക്വാർട്ടറിൽ കയറി. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും എക്സ്ട്രാടൈമാണ് ക്രൊയേഷ്യയുടെ ഭാവി തീരുമാനിച്ചത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ സുബാസിച്ച് രക്ഷകനായപ്പോൾ സെമിയിൽ മാൻസുകിച്ചും പെരിസിച്ചുമായിരുന്നു അവരുടെ ആയുധങ്ങൾ.

ലൂക്ക മോഡ്രിച്ചും ഇവാൻ റാകിടിച്ചുമടങ്ങുന്ന മധ്യനിരയിലാണ് ക്രൊയേഷ്യയുടെ ശക്തി. ഡിഫൻസീവ് മിഡ്ഫീൽഡറായി ബ്രൊസോവിച്ചും കൂടി ചേരുന്നതോടെ സ്ഥിരമായൊരു പൊസിഷനില്ലാതെ റൊട്ടേറ്റ് ചെയ്ത് കളിക്കാൻ കഴിയുന്നത് ക്രൊയേഷ്യൻ മധ്യനിരയെ കൂടുതൽ അപകടകാരികളാക്കുന്നു. ടീമിന്‍റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും പ്രതിരോധത്തെ സഹായിക്കുന്നതും ഈ മധ്യനിര ത്രയം തന്നെ.

ലോവ്റെനും വിഡയുമടങ്ങുന്ന പ്രതിരോധവും മാൻസുകിച്ചും പെരിസിച്ചുമടങ്ങുന്ന മുന്നേറ്റ നിരയുമടക്കം അധ്വാനിച്ചു കളിക്കുന്ന ഒരു പിടി താരങ്ങളാണ് ക്രോട്ടുകളെ ഫൈനലിലെത്തിച്ചത്. നോക്കൌട്ടിലെ മൂന്നു മത്സരങ്ങളും 120 മിനിറ്റ് കളിക്കാൻ അവർക്ക് കഴിഞ്ഞതും ആ ഒത്തൊരുമ കൊണ്ടാണ്.

അനാവശ്യമായി പ്രസിങ് ചെയ്യാതെ സ്വന്തം ഹാഫിൽ പതിയെ കളി മെനയുന്ന രീതിയാണ് ക്രൊയേഷ്യ ഇതുവരെ വിജയിപ്പിച്ചെടുത്തത്. അതേ തന്ത്രം ഫൈനലിലും തുടർന്നാൽ ഫ്രാൻസിന്‍റെ കൗണ്ടർ അറ്റാക്കിനെ പൊളിക്കാൻ ക്രൊയേഷ്യക്കാവും. എതിരാളികളെ സ്വന്തം പോസ്റ്റിലേക്ക് വിളിച്ചുവരുത്തി വാരിക്കുഴി ഒരുക്കുന്ന ഫ്രഞ്ച് കുതന്ത്രത്തിൽ വീഴാതിരുന്നാൽ പുതിയ ഒരു ലോകചാമ്പ്യനെ ആയിരിക്കും റഷ്യൻ ലോകകപ്പ് സമ്മാനിക്കുക.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍