ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടെസ്റ്റ് പരമ്പരയിലെ(Test series) ആദ്യ ടെസ്റ്റ് മത്സരം കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ആദ്യ സെഷന് ഇടയില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 'പാകിസ്ഥാന് മൂര്‍ദാബാദ്' മുദ്രാവാക്യം ഉയര്‍ത്തി കാണികള്‍ രംഗത്തെത്തുകയായിരുന്നു.
ആദ്യ ദിനത്തില്‍ കളി തുടങ്ങി ആദ്യ മണിക്കൂറുകളിലാണ് ഇടയില്‍ കാണികളില്‍ ചിലര്‍ പാകിസ്ഥാന് വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. 'പാകിസ്ഥാന് മൂര്‍ദാബാദ്(Pakistan murdabad), ഇന്‍ക്വിലാബ് മൂര്‍ദാബാദ്' എന്നീ മുദ്രാവാക്യങ്ങളാണ് ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന് പരാജയപ്പെടുത്തിയിരുന്നു.
സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന് ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്.
രഹാനെയെ വീഴ്ത്തി ജാമിസണ്, ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. നായകന് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടപ്പെട്ടത്. 63 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത രഹാനെയെ കൈല്‍ ജാമിസണ് ബൗള്‍ഡാക്കി. ജാമിസണിന്റെ പന്ത് രഹാനെയുടെ ബാറ്റില്‍ തട്ടി വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ഇന്ത്യ 145 ന് നാല് എന്ന സ്കോറിലേക്ക് വീണു. ജാമിസണിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റാണിത്. രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
രഹാനെയ്ക്ക് മുന്‍പ് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. 88 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിച്ചു. പൂജാരയ്ക്ക് മുന്‍പ് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 93 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ഗില്ലിനെ കൈല്‍ ജാമിസണ് ബൗള്‍ഡാക്കി. ഗില്ലിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതെടുത്തു.
ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 13 റണ്‍സെടുത്ത താരത്തെ കൈല്‍ ജാമിസണ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്.
ബാറ്റിങ് നിരയില്‍ രഹാനെ, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് 10 ടെസ്റ്റില്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്. മായങ്ക്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. രഹാനെക്ക് ഈ സീസണില്‍ 11 ടെസ്റ്റുകളില്‍നിന്ന് 19 ശരാശരി മാത്രമേയുള്ളൂ. കരിയര്‍ രക്ഷിച്ചെടുക്കുക എന്ന വെല്ലുവിളിയാണ് ക്യാപ്റ്റന്‍ മുന്നിലുള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.